Flash News

ഒപ്പമുണ്ടായിരുന്നവരെ ഓടിക്കാതിരിക്കാന്‍ ഒന്നിച്ചുസമരം ചെയ്യുന്ന ജനങ്ങള്‍: ബ്ലസന്‍ ഹൂസ്റ്റണ്‍

January 14, 2020

photo new-smallഇന്ത്യാ പാക്ക് – വിഭജനത്തിനെ തുടര്‍ന്ന് ഇന്ത്യ നേരിട്ട ഏറ്റവുംവലിയ വെല്ലുവിളിയായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളുടെ പുനരധിവാസം. മതപരമായി ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിക്കുകയെന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തന്ത്രമായിരുന്നു. അതിനു പ്രധാന കാരണം ഇരുവിഭാഗങ്ങളിലുംപ്പെട്ട ആളുകള്‍ രാജ്യത്തിനകത്തും പുറത്തും തമ്മില്‍തല്ലി രാജ്യങ്ങളില്‍ ആഭ്യന്തര ലഹളകളുണ്ടാക്കി രാജ്യങ്ങളെ ശിഥിലമാക്കുകയെന്നത് തന്നെയായിരുന്നെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല.

പാക്കിസ്ഥാന്‍ ജനതയില്‍ മതത്തിന്റെ വിഷം കുത്തിനിറച്ച് അവിടെയുള്ള ഹിന്ദുക്കളുടെ നേരെ അക്രമം അഴിച്ചുവിട്ട് ഇന്ത്യയിലേക്ക് പാലായനം ചെയ്യിപ്പിക്കുകയെന്നതായിരുന്നു അതിന്റെ പിന്നിലെ ഒരു രഹസ്യം. ജനിച്ച മണ്ണും ജന്മനാടും വിട്ടുപോകാന്‍ മടികാണിച്ചവരെ മതാന്ധത ബാധിച്ച പാക്കിസ്ഥാന്‍ യാഥാസ്ഥിതികര്‍ കൊന്ന് ശവശരീരങ്ങള്‍ ട്രെയിനുകളില്‍ കയറ്റി ഇന്ത്യയിലേക്ക് എത്തിച്ചാണ് തങ്ങളുടെ പ്രതികാരവും പകയും വീട്ടിയത്. പാക്കിസ്ഥാനില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലേക്ക് എത്തിയത് ലക്ഷങ്ങളായിരുന്നു. ജവഹര്‍ലാലല്‍ നെഹറുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അങ്ങനെ എത്തിയവരെ പുനരധിവസിപ്പിക്കുകയെന്നത്.

പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ നേരെയുണ്ടായ വിധത്തിലുള്ള പ്രവര്‍ത്തികള്‍ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ നേരെ ചെയ്തുകൊണ്ട് തിരിച്ചടിക്കണണെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ഇന്ത്യയില്‍ അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്തു വന്നപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തു വരികയും ഇന്ത്യയിലെ മുസ്ലീംങ്ങളെ സംരക്ഷിക്കുകയുമാണ്‌ ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ട്രെയിനുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മനുഷ്യ ശവശരീരങ്ങള്‍ നിറച്ചു വിട്ടുകൊണ്ട് പാക്കിസ്ഥാന്‍ യാഥാസ്ഥിതികര്‍ പ്രതികാരം വീട്ടിയപ്പോള്‍ മതത്തിന്റെ പേരില്‍ മുസ്ലീം സഹോദരരെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ തയ്യാറാകാതെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത്‌ സംരക്ഷിച്ചവരാണ് അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാരായ ഹിന്ദുക്കള്‍.

നാനാത്വത്തില്‍ ഏകത്വവും മതനിരപേക്ഷതയും കേവലം വാക്കുകളില്‍ മാത്രമായിട്ടുള്ള ഒരു രാഷ്ട്രമല്ല ഇന്ത്യ. അതിന് പൂര്‍ണ്ണ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊണ്ടിട്ടുള്ള ഒരു രാജ്യമാണ്‌ ലോകത്തിന് എന്നും മതസൗഹാര്‍ദ്ദത്തിന് മാതൃകയായിത്തീര്‍ന്ന ഇന്ത്യ. അതിനു കാരണം ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന മഹാമനസ്ക്കരായ ഹിന്ദുക്കളായിരുന്നു. ഹിന്ദു രാഷ്ട്രത്തിനപ്പുറം മതനിരപേക്ഷതയും മതസൗഹാര്‍ദ്ദതയും നിറഞ്ഞ നാടായി എല്ലാ മതത്തെയും ഉള്‍ക്കൊണ്ടു കൊണ്ട്‌ വിശാലമായി ചിന്തിച്ചിരുന്ന ഒരു ജനതയായിരുന്നു ഇന്ത്യയിലെ ജനത. എന്നുവച്ചാല്‍ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍.

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ട് ഇന്ന് ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ മതത്തിനപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന ഹൈന്ദവ മഹാമസ്ക്കത കാണാന്‍ കഴിയും. ന്യൂനപക്ഷമായ ഒരു മതത്തെ ലക്ഷ്യം വച്ചുകൊണ്ട് ഭരണനേതൃത്വം ഇന്ത്യയില്‍ കൊണ്ടുവന്ന ദേശീയ പൗരത്വഭേദഗതി നിയമം ഭൂരിപക്ഷമായ ഹിന്ദുക്കള്‍പോലും എതിര്‍ക്കുമ്പോള്‍ അതില്‍ അപകടം പതിയിരിക്കുന്നുയെന്നതാണ്‌ സത്യം. ആ അപകടം എന്താണ്. അതിനു മുന്‍പ് ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതു കൂടിയുണ്ട്.

1955-ലെ പൗരത്വ നിയമം ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലാണ് ഈക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കിയത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനില്‍ നിന്നും 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് ഈ നിയമം. ഈ നിയമം നിലവില്‍ വന്നതോടെ പതിനൊന്ന് വര്‍ഷം സ്ഥിര താമസ്സമാക്കിയവര്‍ക്ക് മാത്രമെ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാവൂയെന്ന നിയമം മാറ്റി ആറ്‌ വര്‍ഷമാക്കി ചുരുക്കുകയാണ്. വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്നുവന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലുള്ള നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുമെങ്കിലും ആ പട്ടികയിലും മുസ്ലീംങ്ങള്‍ക്ക് നിബന്ധനകള്‍ ഉണ്ട്.

1920 ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമമനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി രാജ്യത്ത് തുടരാന്‍ അനുവദിക്കുകയുണ്ടായി. അവര്‍ക്ക് പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വ നിയമഭേദഗതി. പൗരത്വ നിയമം പാസ്സായതോടെ ഇക്കൂട്ടര്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിനു മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അദ്ദേഹമാണ് അപേക്ഷകന്റെ അപേക്ഷ സ്വീകരിച്ച് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ എന്‍.ആര്‍.സി.ക്ക് റിപ്പോര്‍ട്ട്‌ കൊടുക്കേണ്ടത്.

പൗരത്വഭേദഗതി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഉണ്ടാകണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റോ, ഡെപ്യൂട്ടി കമ്മീഷണറോ നടത്തുന്ന അന്വേഷണത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം കൂടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമെ പൗരത്വം നല്‍കാവൂയെന്നതുമുണ്ട്. മതിയായ തെളിവുകള്‍ ഇല്ലെങ്കില്‍ അപേക്ഷ നിരസ്സിക്കാമെന്നതാണ് ഇതില്‍ ഏറ്റവും സംശയം ജനിപ്പിക്കുന്നതായ കാര്യം. ഈ മതിയായ തെളിവുകള്‍ എന്ന് ഉദ്ദേശിക്കുന്നത് മുസ്ലിങ്ങളെ ആണെങ്കിലും ആ സമുദായത്തിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ല. പുതിയ പൗരത്വ ഭേദഗതി നിയമ പ്രകാരം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുമ്പോള്‍ മുസ്ലീംങ്ങളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാ ണ് ഏറെ സംശയത്തിന് കാരണം. ഈ രാജ്യങ്ങളില്‍ തീവ്രവാദം നിലനില്‍ക്കുന്നതില്‍ അത് ഇന്ത്യയ്ക്ക്‌ ദോഷം വരുത്തുമെന്നതാണ് ഭരണ നേതൃത്വം ചിന്തിക്കുന്നതത്രെ. ഈ രാജ്യങ്ങളില്‍ ഉള്ള മുസ്ലീം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ ശക്തമായ വേരുകള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക് പൗരത്വം നല്‍കാന്‍ പുതിയ നിയമം അനുവദിക്കുന്നില്ല. ഇന്ത്യയില്‍ വേരുകള്‍ ഇല്ലെങ്കില്‍ കൂടി മേല്‍പ്പറഞ്ഞ മതത്തില്‍പ്പെട്ടവര്‍ക്ക് തങ്ങള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് പൗരത്വം നല്‍കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഒരു നിയമം മതം തിരിച്ച് നടപ്പാക്കുന്നുയെന്നതാണ് ഇവിടെ വിമര്‍ശനത്തിനിടയാക്കിയ സംഭവം. കേരളത്തിലെ മുസ്ലീംങ്ങളെ ഈ നിയമം ബാധിക്കില്ലെങ്കിലും രാജ്യാതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ മുസ്ലീംങ്ങളെ ഈ നിയമം ബാധിക്കാം. അവര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെങ്കില്‍പോലുമെന്നതാണ് ഒരു പൊതുവികാരം. ഇവരുടെയൊക്കെ മേല്‍ മതിയായ തെളിവുകള്‍ ഇല്ലായെന്ന്‌ രേഖപ്പെടുത്തിയാല്‍ മാത്രം മതിയാകും. അതെപ്പോള്‍ എന്ന്‌ ചോദിച്ചാല്‍ ഈ നിയമം നടപ്പാക്കിക്കഴിയുമ്പോള്‍ അടുത്ത നടപടി കേന്ദ്രം കൊണ്ടുവരുന്നത് എന്‍.ആര്‍.ഡി. രജിസ്റ്ററാണ്. നിലവില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പൗരത്വമോ പൗരത്വ രജിസ്റ്ററോ കൃത്യമായി ഇല്ല. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ രാജ്യത്ത് ജനിക്കുന്ന പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി സൂക്ഷിച്ചിരിക്കും. ജനിക്കുന്ന പ്രദേശത്തെ ജനന മരണ രജിസ്റ്റര്‍ ഓഫീസുകളില്‍ അത്‌ സൂക്ഷിച്ചിരിക്കും.

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനന മരണ രജിസ്റ്റര്‍ ഉണ്ടെങ്കിലും അതില്‍ ജനന മരണ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കാന്‍ തുടങ്ങിയത് ഏതാനും പതിറ്റാണ്ടുകളെ ആയിട്ടുള്ളു. അഞ്ച് പതിറ്റാണ്ടിനു മുന്‍പ് ജനിച്ചവരുടെ വിവരങ്ങള്‍ പോലും കൃത്യമായി സൂക്ഷിച്ചിട്ടില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. കേരളത്തിലെ സ്ഥിതിയും ഇതില്‍ നിന്ന്‌ വ്യത്യസ്തമല്ലായിരുന്നു. ടി.എന്‍. ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനായതിനു ശേഷമാണ് ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡു പോലുമുണ്ടായത്. സ്കൂള്‍ രേഖകളും അതിനു പുറമെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളും അടങ്ങിയ രേഖകളായിരുന്നുവെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ കൂടി ഫോട്ടോ ഉള്‍പ്പെടുത്തി വ്യക്തികളെ തിരിച്ചറിയാന്‍ സംവിധാനം നിര്‍ബദ്ധമാക്കിയതോടെയാണ് ഇന്ത്യയില്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്ന സംവിധാനമുണ്ടായത്. വിദേശത്തു പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ പോകാത്തവര്‍ക്ക് അത് നിര്‍ബദ്ധമ ല്ലായിരുന്നു. ഇതൊക്കെ പ്രാ ഥമിക അന്വേഷണത്തില്‍ക്കൂടിയും സ്കൂള്‍സര്‍ട്ടിഫിക്കറ്റ് സംവിധാനത്തില്‍ക്കൂടിയും വ്യക്തികളുടേയും അവരുടെകുടുംബത്തിന്റെയുംമാതാപി താക്കളുടേയുംവിവരങ്ങള്‍ ഉള്‍പ്പെടുത്തുക മാത്രമായിരുന്നു. അതില്‍ജാതിയോ മതമോവര്‍ണ്ണ വര്‍ക്ഷ വ്യത്യാസമോഉണ്ടായിരുന്നില്ല.

എന്നാല്‍ഇന്ത്യയില്‍ തുടങ്ങാന്‍ പോകുന്ന പൗരത്വരജിസ്റ്റര്‍ പട്ടികഇതിനൊക്കെ അപ്പുറംവിവരങ്ങള്‍ശേഖരി ക്കാം. ഇന്ത്യയില്‍ജീവിച്ചുയെ ന്നതിനേക്കാള്‍അവരുടെവേരുകളുംഉള്‍പ്പെടെസംശയമെ ന്ന് തോന്നിയാല്‍ തലമുറകള്‍വരെ അന്വേഷണംപോകാം. അത്എല്ലാവരിലുമില്ല. അതിര്‍ത്തിസംസ്ഥാനങ്ങളില്‍ ഉള്ള മുസ്ലീംങ്ങള്‍ക്ക്മാത്രമാണെന്നാണ് പറയപ്പെടുന്നത്. ഇതുപ്രകാരംമതിയായരേഖകള്‍ഇല്ലെങ്കില്‍ക്കൂടിഅവര്‍ ഇ ന്ത്യാക്കാരാണെങ്കില്‍കൂടിഇന്ത്യയില്‍ നിന്ന് പുറത്താ ക്കപ്പെടാം.അത്മതത്തിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന വര്‍എവിടെ പോകുമെന്നതാ ണ് ഒരു ചോദ്യമെങ്കിലും അ കത്തുവരുന്നവര്‍ഇന്ത്യയുമാ യി എന്ത് ബന്ധമെന്നുള്ളതാണ് ഒരാളെ പുറത്താക്കുന്നത്മതമാണെങ്കില്‍അകത്താക്കു ന്നതുംമതമെന്നതുതന്നെ. ചുരുക്കത്തില്‍ഇന്ത്യയില്‍ പൗരത്വമെന്നത്മതത്തിന്റെഅടിസ്ഥാനത്തിലാണോ എ ന്നതാണ്‌ചോദ്യം. ഭരണഘട ന അനുസരിച്ച് പൗരത്വം നല്‍കുകയെന്നതിനപ്പുറംമറ്റൊരുഘടകംകൂടി പൗരത്വ നിര്‍ണ്ണയത്തിന് ഇന്ത്യ വഴിയൊരുക്കുമ്പോള്‍ ഇന്ത്യയുടെമതേതരത്വംഇവിടെയെന്നതാണ്‌ചോദ്യം.

അനധികൃതകുടിയേറ്റക്കാരെ പുറത്താക്കണംഅതിന് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിന് നിയമംശക്തമാക്കുന്നതോടൊപ്പം അതിര്‍ത്തിസുശക്തമാക്ക ണം. രേഖകളുംവിവര സം വിധാനങ്ങളുംഉണ്ടാകുന്നതും നല്ലതാണ്. എന്നാല്‍അത് ഒരു മതത്തിനെ ലക്ഷ്യം വ ച്ചുകൊണ്ടാകരുത്. ഭരണങട നയെയുംരാഷ്ട്രത്തിന്റെ പൊതുതാല്പര്യങ്ങളെയും സുരക്ഷയേയുംകരുതിയാകണം. ജനിച്ചുവളര്‍ന്ന നാട് മതിയായരേഖകളില്ലാത്തതിന്റെപേരില്‍ അന്യമാകുമ്പോ ള്‍ അത് അംഗീകരിക്കാന്‍ കഴിയുമോ. കൂടെ പഠിച്ചു വളര്‍ന്നവന്‍ രേഖകളുടെ അഭാവത്തില്‍ അന്യ രാജ്യ ക്കാരനാകുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ കഴിയുമോ. ഒപ്പംജീവിച്ചവനെ ഒപ്പം നി ര്‍ത്താനാണ് ഇന്ന്ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം പോലും സമരത്തിനിറങ്ങുന്ന ത് അവര് നമിക്കുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top