ഫോമ റോയല്‍ കണ്‍‌വന്‍ഷന്‍; ക്യാബിന്‍ രജിസ്ട്രേഷന്‍ 90 ശതമാനവും പൂര്‍ണ്ണമായി

fomaaഡാളസ്: നിരവധി ജനോപകാരപ്രദമായ പരിപാടികളിലൂടെ ലോക മലയാളികളുടെ തന്നെ ശ്രദ്ധയാകര്‍ഷിച്ച 2018 2020 ഫോമാ ടീം ആറുമാസം ബാക്കിനില്‍ക്കുമ്പോഴും നിരവധി പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കര്‍മ്മനിരതരും ഊര്‍ജ്ജസ്വലരുമായ ഒരു പറ്റം ആള്‍ക്കാരുടെ ഒരു കൂട്ടായ്മയായിരുന്നു ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ 2018ല്‍ ചുമതലയേറ്റ ടീം. 2020ലേക്ക് എത്തുമ്പോള്‍ എല്ലാ കര്‍മ്മ പരിപാടികളുടെയും കലാശക്കൊട്ട് ആയ ഫോമ കണ്‍വെന്‍ഷന്‍ ആഡംബര കപ്പലായ റോയല്‍ കരീബിയനില്‍ ആണ് ഒരുക്കിയിരിക്കുന്നതു. ഉല്ലാസ് പൂര്‍ണമായ നിരവധി പരിപാടികളും കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും നിരവധി അതിഥികളും കണ്‍വെന്‍ഷനില്‍ എത്തിച്ചേരുന്നതാണ്. 90 ശതമാനം ക്യാബിനുകളുടെയും രജിസ്‌ട്രേഷന്‍ 2019 ഡിസംബറോടുകൂടി പൂര്‍ണമായും കഴിഞ്ഞിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനിയും വളരെ കുറച്ച് ക്യാബിനുകള്‍ മാത്രമേ ബാക്കിയുള്ളൂ എത്രയും വേഗം ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ക്യാബിനുകള്‍ നേരത്തെ ബുക്ക് ചെയ്യണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

സാധാരണ ഫോമയുടെ കണ്‍വെന്‍ഷനില്‍ വച്ചാണ് ഫോമാ ജനറല്‍ ബോഡിയും അടുത്ത കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്. ഡിലെഗേറ്റുകള്‍ ആയി ജനല്‍ ബോഡിയിലും തിരഞ്ഞെടുപ്പിലും പങ്കാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് കാബിനുകള്‍ ബുക്ക് ചെയ്തു തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം എന്ന് പ്രസിഡണ്ട് ചാമത്തില്‍ അറിയിച്ചു. ഫോമയുടെ ഭരണഘടന പ്രകാരം ജനറല്‍ബോഡിയില്‍ പങ്കെടുക്കുന്നവര്‍ ഫോമാ വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് എന്നാല്‍ ഫോമായുടെ രജിസ്‌ട്രേഷന് ക്ലോസ് ചെയ്തതിനു ശേഷവും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒരു നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസ് ആയി ഫോമായില്‍ അടച്ചാല്‍ അവര്‍ക്കും ജനറല്‍ബോഡിയിലും ഇലക്ഷനിലും പങ്കെടുക്കാവുന്നതാണ്. ഇത്തവണ ഇലക്ഷന്‍ ചൂടിനെക്കാള്‍ ഉല്ലാസയാത്രക്കു പ്രാധാന്യം കൊടുക്കുന്നതിനാല്‍ കൂടുതല്‍ കുടുംബങ്ങള്‍ രെജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നു സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചു. ഇനിയും രെജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് രെജിസ്റ്റര്‍ ചെയ്യണമെന്ന് ട്രേഷറാര്‍ ഷിനു ജോസഫ് അഭ്യര്‍ഥിച്ചു.

ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും വിനോദപ്രദവുമായേക്കാവുന്ന 2020 ഫോമാ റോയല്‍ കണ്‍വെന്‍ഷന്റെ വിജയത്തിന് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യൂ, കണ്‍വെന്‍ഷന്‍ കോഡിനേറ്ററും ജോയിന്‍ സെക്രട്ടറിയുമായ സാജു ജോസഫ് ജോയിന്‍ ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

For regitsration: www.fomaa.lawsotnravel.com

Print Friendly, PDF & Email

Related News

Leave a Comment