Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

പി.എം.എഫ് പ്രവാസി മലയാളി പുരസ്കാരം ലോക്‌നാഥ് ബഹ്‌റയ്ക്ക്

January 16, 2020 , പി.പി. ചെറിയാന്‍

IMG_5284ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഏഴാമത് ആഗോള സമ്മേളനത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റ ഐപിഎസിനെ 2019-ലെ പ്രവാസി മലയാളി പുരസ്കാരത്തിനു തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ (ഓസ്‌ട്രേലിയ), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് കാനാട്ട് (ന്യൂയോര്‍ക്ക്) എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ ക്രമസമാധാനപാലനത്തില്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവാസി മലയാളികളോട് പ്രകടിപ്പിച്ച പ്രത്യേക താത്പര്യത്തേയും കണക്കിലെടുത്താണ് പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ജോസ് പനച്ചിക്കല്‍ പറഞ്ഞു. ജനുവരി 19-നു അങ്കമാലി അഡ്‌ലസ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ചാണ് പുരസ്കാരം അര്‍പ്പിക്കുക.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന പി.എം.എഫ് വിവിധ രാജ്യങ്ങളില്‍ യൂണീറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. നോര്‍ക്ക, ലോക കേരള സഭ തുടങ്ങിയ ഗവണ്‍മെന്റ് സമിതികളില്‍ പി.എം.എഫിന്റെ പ്രത്യേക സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രമുഖ വ്യവസായിയും പൊതുകാര്യ പ്രസക്തനുമായ മൊന്‍സോണ്‍ മാവുങ്കലാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. സമ്മേളനം വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ മുന്നേറുകയാണ്.

IMG_5283


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top