Flash News

ഓര്‍മ്മകള്‍ (കവിത)

January 17, 2020 , അബൂതി

ormakal_kavitha bannerസ്വപ്നങ്ങളെന്നും പറയുന്നു;
കണ്ണിനോട് കരയരുതെന്ന്…
എന്നിട്ടും കണ്ണിനു കൂട്ട്
കറുത്ത ഓര്‍മ്മകളോടാണ്..
ശൂന്യമായ മനസ്സിന്‍റെ
ഇരുണ്ട അറകളില്‍ നിന്നും..
നരകപിശാചുകള്‍ പോലെ
രുദ്രഘോഷം മുഴക്കി,
കടുംഛായമാകെ പൂശി..
ആര്‍ത്തലച്ചു വരുമോര്‍മ്മകള്‍..
കാതുകള്‍ വിരല്‍ കുത്തി
കൊട്ടിയടച്ചാലും കേള്‍ക്കാം..
അവയുടെ ചിലമ്പൊലികള്‍..
മേഘഗര്‍ജ്ജനം തോറ്റു പോകും..
ഹാ.. ഈ കണ്ണുകള്‍ സ്വപ്നങ്ങളെ
ധിക്കരിക്കുന്നു.. പൊഴിക്കുന്നു.
അവ പെയ്തുകൊണ്ടേയിരിക്കുന്നു..
തോറ്റുപോയ സ്വപ്നങ്ങളെല്ലാം,
ഓര്‍മ്മയാം മലവെള്ളപ്പാച്ചിലില്‍,
കൊതുമ്പലുകള്‍ പോലെയെങ്ങോ
ഒഴുകിയൊഴുകിപ്പോകുന്നു…
പിന്നെയും ഓര്‍മയുടെ നഖങ്ങള്‍
ഹൃദയത്തില്‍ കോറി രസിക്കുന്നു…
ഉണങ്ങാന്‍ തുടങ്ങിയ മുറിവുകള്‍
പിന്നെയും ചെഞ്ചായമണിയുന്നു.
മനസ്സാകെ ചുട്ടെരിച്ചിട്ടും
മതിവരാതെ ഓര്‍മ്മകള്‍,
നിദ്രയെക്കൂടി തിന്നു തീര്‍ക്കുന്നു.
മൗനങ്ങള്‍ക്കേറെ മൊഴിയുവാനുണ്ട്,
കേള്‍ക്കുവാനൊരു കാത് കിട്ടിയാല്‍.
അതുണ്ടാവില്ലെന്നറിയാം;
എന്നാലും മനസ്സിലുണ്ടൊരു
കാത്തിരുന്നു മുഷിഞ്ഞ മോഹം..
ദൂരെയൊരു നിഴല്‍ കാണെ
ചിറകടിച്ചുയരുന്ന മോഹം…
നിഴല്‍ മായുമിരുള്‍ വീഴവേ,
ചിറകുകള്‍ തളര്‍ന്നു വീഴുന്നു…
ആരും വരാത്ത വഴികളില്‍
മിഴികള്‍ക്കുമില്ല താല്പര്യം..
മിഴികളും മൊഴികളും തമ്മില്‍
ഒരിക്കലും കാണുന്നുമില്ല..
ചിറകുകളുള്ളൊരു മാലാഖ
ഈ വഴിയൊരിക്കല്‍ വരും…
അതിനു മരണമെന്നാണ് പേര്..
അന്നോളമീ കറുത്തയോര്‍മ്മകള്‍,
ഒഴുകുന്ന മിഴികളിലൂടെ,
സ്വപ്നങ്ങളെ തോല്‍പ്പിച്ചിരിക്കും…
തോല്‍ക്കുവാന്‍ സ്വപ്നങ്ങള്‍ക്കും;
പെയ്യുവാന്‍ മിഴികള്‍ക്കും;
സംഹാരമാടുവാനോര്‍മ്മകള്‍ക്കും;
അന്നോളം മടിയുണ്ടാവുകയില്ല…Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top