ഡല്‍ഹി നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

0_21ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജിയും പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി നേരത്തെ തള്ളിയതാണ്.

കേസിലെ മറ്റ് മൂന്ന് പ്രതികള്‍ ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. ഇവരെ ജനുവരി 22ന് രാവിലെ 7 മണിയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് പട്യാല കോടതിയുടെ ഉത്തരവ്. എന്നാല്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനാണ് മറ്റ് പ്രതികളുടെ തീരുമാനമെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും. ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാന്‍ കഴിയൂ.

അതേസമയം വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഇന്ന് 3.30ന് വധശിക്ഷ സംബന്ധിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി അഡീഷണല്‍ മജിസ്‌ട്രേറ്റ് പരിഗണിക്കന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment