തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം വര്‍ണ്ണാഭമായി

4-Thrissurഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെറ്റര്‍ ഹ്യൂസ്റ്റന്‍ (TAGH) ക്രിസ്തുമസ്പുതുവത്സര ആഘോഷം സ്റ്റാഫോര്‍ഡ് പാരീസ് ബാങ്കറ്റ് ഹാളില്‍ ജനുവരി 4ന് ശനിയാഴ്ച വിവിധ പരിപാടികളോടെ വര്‍ണ്ണോജ്വലമായി നടത്തി.

ക്രിസ്മസ് പാപ്പായുടെ വരവോടെ കരോള്‍ ഗാനങ്ങളാല്‍ അഘോഷാന്തരീഷം മുഖരിതമായി. പ്രസിഡന്റ് ശ്രീ. ജയന്‍ അരവിന്ദാക്ഷന്‍ നിലവിളക്ക് കൊളുത്തി ഔപചാരികമായി ആഘോഷം ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ സ്‌നേഹവും സൗഹാര്‍ദ്ദവും സഹകരണവും ആണ് അസോസിയേഷന്‍റെ ശക്തി, അത് നിലനിര്‍ത്തി കൊണ്ടുപോകണമെന്നും പ്രസംഗത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞു. സെക്രട്ടറി ശ്രീ ബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗത്തില്‍ പുതിയതായി ഗ്രൂപ്പിലേക്ക് ചേര്‍ന്ന കുടുംബങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. മിസ്സോറി സിറ്റി കൌണ്‍സില്‍ മെമ്പര്‍ ശ്രീ.ആന്റണി മറൗലിസ് വിശിഷ്ടതിഥി ആയിരുന്നു.

7-Thrissurകുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത കലാ വിരുന്ന് കണ്ണിനും കാതിനും കുളിര്‍മയേകി. തൃശൂര്‍ വനിതകള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, കിച്ചന്‍ ഡാന്‍സ്, നാടന്‍ ഡാന്‍സ് തുടങ്ങിയവക ഒരു പ്രൊഫഷണല്‍ സ്‌റ്റേജ് ഷോ കാണുന്ന പ്രതീതി ഉളവാക്കി. പുരുഷന്മാര്‍ അവതരിപ്പിച്ച തകര്‍പ്പന്‍ ഫ്യൂഷന്‍ ഡാന്‍സ് കാണികളെ ഇളക്കിമറിച്ചു. ടാഗ് ബോയ്‌സ് ടീം അവതരിപ്പിച്ച ‘ബാര്‍ബി’കോമഡി ഡാന്‍സും എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചു. കൂടാതെ സോളോ ഡാന്‍സ്, സോളോ സോങ്, ഡ്യുവറ്റ് ഡാന്‍സ്, ഫാമിലി ഡാന്‍സ്, ടീന്‍സ് ഗ്രൂപ്പ് ഡാന്‍സ്, കിഡ്‌സ് ഡാന്‍സ്, ക്വിസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഓരോ വ്യക്തിയുടെയും കഴിവുകള്‍ തെളിയിക്കുന്നതും മനോഹരവുമായിരുന്നു.

3-Thrissurആദ്യവസാനം വരെ ഓരോ ഡയലോഗിലും പഞ്ചുള്ള ‘കോമഡി എടുത്തു പറയേണ്ട ഒന്നാണ്. ടാഗ് കൊയര്‍ ടീം നയിച്ച ക്രിസ്മസ് ഗാനാലാപനങ്ങള്‍ അതീവ ഹൃദയഹാരിയും ഇമ്പകരവുമായിരുന്നു. മംഗളങ്ങള്‍ പാടി അവതരിപ്പിച്ച ‘കപ്പിള്‍ ഡാന്‍സ്”കാണികള്‍ക്ക് വേറിട്ട അനുഭവം തന്നെയായിരുന്നു. 32ഓളം കലാപരിപാടികള്‍, ഒട്ടും കാലതാമസമില്ലാതെ ഒന്നിനു പിറകെ ഒന്നായി നടത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് എം സി മാരായ അന്‍സിയ അറക്കല്‍, അലന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

8-Thrissurസ്വാദിഷ്ടമായ ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു. തുടര്‍ന്നുണ്ടായിരുന്ന ഡിജെ ഡാന്‍സിലും എല്ലാവരും പങ്കെടുത്തു.

സത്യ സതീഷ്, റെജി ബൈജു, ബിന്‍സൊ ജോണ്‍, ജെസ്സി സണ്ണി, ക്രിസ്റ്റി പ്രിന്‍സ്, റിനി ഡൈജു, ഷാജു തോമസ്, പ്രിന്‍സ് ഇമ്മട്ടി, ജോണ്‍സണ്‍ നിക്കോളാസ്, ലിന്റോ ജോസ്, ജോഷിചാലിശ്ശേരി, ഡൈജു മുട്ടത്തു, ജേക്കബ് മാത്യു, സണ്ണി പള്ളത്തു, ശ്യാം സുരേന്ദ്രന്‍, ജോണ്‍ ആന്‍റണി, സലീം അറക്കല്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യാവസാനം വരെ പരിശ്രമിച്ചു.

5-Thrissur 6-Thrissur 10-Thrissur 11-Thrissur


Print Friendly, PDF & Email

Related News

Leave a Comment