Flash News

നക്ഷത്ര ഫലം (18-01-2020)

January 18, 2020 , .

1562673206Decoding-The-Hindu-Astrology-Secretsഅശ്വതി: ഭരണപാടവം അവലംബിക്കാനുള്ള അവസരം പുതിയ ഉദ്യോഗത്തിന് വഴിയൊരുക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.

ഭരണി: ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അംഗീകാരം ലഭിക്കും. കലാകായിക മത്സരങ്ങളില്‍ വിജയമുണ്ടാകും. അര്‍പ്പണമനോഭാവവും ലക്ഷ്യബോധവും പുതിയ തൊഴിലവസരങ്ങള്‍ക്കു വഴിയൊരുക്കും.

കാര്‍ത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. അവഗണിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും.

രോഹിണി: ചെയ്യുന്ന കാര്യങ്ങള്‍ അന്യര്‍ക്കുകൂടി ഉപകാരപ്രദമാകുന്നതിനാല്‍ കൃതാര്‍ഥനാകും. വിഭാവനം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും പുതിയ ഭരണസം വിധാനം അവലംബിക്കാനും സാധിക്കും.

മകയിരം: അന്യരുടെ പണവും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. സ്വതസിദ്ധമായ ശൈലി പലര്‍ക്കും മാതൃകാപരമായി എന്നറിഞ്ഞതിനാല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.

തിരുവാതിര: മാതാപിതാക്കളുടെ അനുഗ്രഹാശിസുകളാല്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും.

പുണര്‍തം: ജീവിതനിലവാരം പ്രതീക്ഷച്ചതിലുപരി മെച്ചപ്പെടും. സംഭവബഹുലമായ വിഷയങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കാനിടവരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും.

പൂയ്യം: പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കാനും, അവതരിപ്പിക്കാനും സാധിക്കുന്നതിനാല്‍ മേലധികാരികളില്‍നിന്നും അനുമോദനങ്ങളും പ്രോത്സാഹനസമ്മാനവും വന്നുചേരും.

ആയില്യം: മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക ആവശ്യങ്ങളും ആഗ്രഹങ്ങളും വേണ്ടവിധത്തില്‍ നിറവേറ്റുക തുടങ്ങിയവ സർവാദരങ്ങള്‍ക്കും സമാധാനത്തിനും വഴിയൊരുക്കും.

മകം: ദീര്‍ഘകാലസുരക്ഷക്ക് ഉപകരിക്കുന്ന ആശയങ്ങള്‍ തൊഴില്‍മേഖലകളില്‍ അവലംബിക്കും. ജീവിതമാര്‍ഗത്തിന് വഴിത്തിരുവുണ്ടാകുന്ന കര്‍മ്മമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.

പൂരം: ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ സ്വീകരിക്കുന്നത് മാനസിക ആഹ്ലാദത്തിനു വഴിയൊരുക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

ഉത്രം: നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകള്‍ തിരിച്ചു ലഭിക്കും. അമിത വൈദ്യുതപ്രവാഹത്താല്‍ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വന്നുചേരും.

അത്തം: അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നതിനാല്‍ കൃതാര്‍ത്ഥനാകും. സഹകരണപ്രസ്ഥാനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കാന്‍ നിര്‍ബന്ധിതനാകും.

ചിത്തിര: മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിത്തില്‍ പകര്‍ത്തുവാനിടവരും. ഏറ്റെടു‌ത്ത ജോലികള്‍ ഏറെക്കുറെ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും.

ചോതി: സംഭവബഹുലമായ വിഷയങ്ങളെ തന്മയത്ത്വത്തോടുകൂടി അഭിമുഖീകരിക്കാനിടവരും. പ്രായോഗികവിജ്ഞാനം പ്രവര്‍ത്തനപുരോഗതിക്ക് വഴിയൊരുക്കും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും.

വിശാഖം: ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സര്‍വ്വാത്മനാ സഹകരിക്കും. ആപത്ഘട്ടത്തില്‍ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായിവരും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും.

അനിഴം: തൊഴില്‍മേഖലകളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും.

തൃക്കേട്ട: വിദേശബന്ധമുള്ള വ്യാപാര വിപണനങ്ങള്‍ പുനരാരംഭിക്കും. വേണ്ടപ്പെട്ടവരുടെ ഉയര്‍ച്ചയില്‍ അനുമോദിക്കാനിടവരും. പുത്രപൗത്രാദികളോടൊപ്പം വിദേശ പര്യടനത്തിന് അവസരമുണ്ടാകും.

മൂലം: അസുലഭനിമിഷങ്ങളെ അനിര്‍വചനീയമാക്കാന്‍ അവസരമുണ്ടാകും. മറന്നു കിടപ്പുള്ള പലകാര്യങ്ങളും ഓര്‍മ്മിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും.

പൂരാടം: അഭിപ്രായസ്വാതന്ത്ര്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയാറാകും. തന്മയത്വത്തോടുകൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും. ആസൂത്രിതപദ്ധതികളില്‍ അന്തിമനിമിഷത്തില്‍ അനുകൂലവിജയമുണ്ടാകും.

ഉത്രാടം: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഉപരിപഠനത്തിന് പണം കൊടുത്ത് ചേർക്കാവാനിടവരും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സുവ്യക്തമായ തീരുമാനം വന്നുചേരും.

തിരുവോണം: ഈശ്വരപ്രാര്‍ത്ഥനകളാല്‍ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള മനസാന്നിധ്യമുണ്ടാകും. അര്‍ഹമായ ഔദ്യോഗിക പദവിക്കും പൂര്‍വ്വികസ്വ ത്തിനും നിയമസഹായം തേടും.

അവിട്ടം: പാരമ്പര്യവിജ്ഞാനം പിന്‍തലമുറയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളില്‍ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും.

ചതയം: പ്രവര്‍ത്തനതലങ്ങള്‍ വിജയ പഥത്തിലെത്തിക്കാവാന്‍ സാധിക്കും. അര്‍ത്ഥമൂല്യങ്ങളോടുകൂടിയ ആശയങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. സങ്കൽപ്പത്തിനനുസരി ച്ച് ജീവിതം നയിക്കാന്‍ സാധിക്കും.

പൂരോരുട്ടാതി: ചിലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ബന്ധിതനാകും. അര്‍പ്പണ മനോഭാവം, ലക്ഷ്യബോധം, പ്രവര്‍ത്തനസന്നദ്ധത തുടങ്ങിയവ ലക്ഷ്യപ്രാപ്തി നേടാന്‍ ഉപകരിക്കും. ഉപരിപഠനം പൂര്‍ത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും.

ഉത്രട്ടാതി: ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. ഉപരിപഠനം പൂര്‍ത്തീകരിച്ച് തൃപ്തിയായ ഉദ്യോഗത്തില്‍ പ്രവേ‌ശിക്കും.

രേവതി: ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാർഥികള്‍ക്കും ഫലപ്രദമായ അവസരങ്ങള്‍ വന്നുചേരും. അര്‍ത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പുതിയ തൊഴില്‍മേഖലകള്‍ക്കു വഴിയൊരുക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top