Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

പൗരത്വ നിയമ ഭേദഗതി: സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

January 19, 2020

18d1f4dae2b0a628d508c022070ef207തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടത്. എന്ത് അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും  ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമായിരുന്നെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു.

സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ കത്തിൽ ചോദിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്.

എന്നാൽ, സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top