ജെ.പി. നഡ്ഡ ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷൻ

jpnadadaന്യൂദല്‍ഹി: ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ.പി. നഡ്ഡയെ തിരഞ്ഞെടുത്തു. ദല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്.

രാവിലെ 10-ന് ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവിലാണ് പ്രക്രിയ പൂര്‍ത്തിയായത്. അമിത് ഷാ നദ്ദയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുളള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായ രാധാമോഹന്‍ സിംഗിന് കൈമാറി. രണ്ടുമണിക്ക് സൂക്ഷ്മപരിശോധന നടന്നു. നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെടാതിരുന്നതിനാൽ നഡ്ഡയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

തിങ്കളാഴ്ച നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിനു ശേഷമാണ് നഡ്ഡ ചുമതലയേറ്റെടുക്കുക.

ചുമതല ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നഡ്ഡയുടെ നിയമനം.

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ജെ.പി. നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

ഹിമാചല്‍ പ്രദേശില്‍ ജനിച്ച ജഗത് പ്രകാശ് നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനായി തുടങ്ങി. പിന്നീട് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്.

1993 ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012ല്‍ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി. 2014 ല്‍ ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രി. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതലയായിരുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പാണ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും നദ്ദയെ സംബന്ധിച്ചും തീര്‍ത്തും നിര്‍ണ്ണായകമാണ്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment