വിദേശ നാണയ ചട്ട ലംഘനം: റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും പ്രവാസിയുമായ സി.സി. തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു

THAMPIന്യൂദല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പിയെ വിദേശ നാണയ ചട്ട ലംഘനക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സിസി തമ്പിയുടെ 3 കമ്പനികളായ ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ പ്രോപ്പർട്ടീസ്, ഹോളിഡേ ബെക്കൽ റിസോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ്, 1999 പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ കുറേ നാളുകളായി ഇ.ഡി.യുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു തമ്പി . ഇതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഫോറക്‌സ്, ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍ വിവിധ വസ്തുവകള്‍ വാങ്ങിയതില്‍ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈ കേസില്‍ കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തമ്പി മുഖേന റോബര്‍ട്ട് വദ്ര വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും സി.സി. തമ്പിക്ക് ബന്ധമുണ്ടെന്നും വാർത്ത വന്നിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment