Flash News

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

January 20, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

Buzz Aldrinന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആദ്യമായി മനുഷ്യസ്പര്‍ശമേല്പിച്ച ഇതിഹാസ അമേരിക്കന്‍ ബഹിരാകാശയാത്രികനായ ബസ്സ് ആല്‍ഡ്രിന് ഇന്ന് 90 വയസ്സ് തികയുന്നു.

1969 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച അപ്പോളോ 11 ക്രൂവില്‍ ഒരാളാണ് ആല്‍ഡ്രിന്‍. ആല്‍ഡ്രിന്‍, സഹ ക്രൂ അംഗം നീല്‍ ആംസ്‌ട്രോംഗിനോടൊപ്പം ആ വര്‍ഷം ജൂലൈ 20 ന് രാത്രി 8:17 ന് ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചു. ‘ഈഗിള്‍’ എന്ന മൊഡ്യൂളിനുള്ളില്‍ നിന്ന് ആറുമണിക്കൂറിനുശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ മനുഷ്യനായി ആംസ്‌ട്രോംഗ് മാറി. താമസിയാതെ ആല്‍ഡ്രിനും കാലെടുത്തു വെച്ചു.

ലാന്‍ഡിംഗ് സമയത്ത്, മൈക്കല്‍ കോളിന്‍സ് ‘കൊളംബിയ’ എന്ന കമാന്‍ഡ് മൊഡ്യൂളിനെ ചന്ദ്രനു മുകളിലുള്ള ഭ്രമണപഥത്തില്‍ പൈലറ്റ് ചെയ്യുകയായിരുന്നു. ആല്‍ഡ്രിനും ആംസ്‌ട്രോംഗും ചന്ദ്രന്റെ ഉപരിതലത്തില്‍ സമയം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, കമാന്‍ഡ് മൊഡ്യൂള്‍ ഉപയോഗിച്ച് വീണ്ടും ഡോക്ക് ചെയ്ത് ഭൂമിയിലേക്ക് മടങ്ങിവരും.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, മാക്സ് പ്ലാങ്ക് സൊസൈറ്റി, മാര്‍സ് സൊസൈറ്റി തുടങ്ങി നിരവധി ശാസ്ത്ര സ്ഥാപനങ്ങള്‍ തിങ്കളാഴ്ച ആല്‍ഡ്രിന് ജന്മദിനാശംസ നേര്‍ന്നു.

Buzz Aldrin1‘എനിക്കും മാര്‍സ് സൊസൈറ്റിക്കും വേണ്ടി, ബസ്സ് ആല്‍ഡ്രിന്റെ 90ാം ജന്മദിനത്തില്‍ (ജനുവരി 20) അദ്ദേഹത്തിന് നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചന്ദ്രനില്‍ ആദ്യത്തെ മനുഷ്യ ലാന്‍ഡിംഗ് പൈലറ്റ് ചെയ്യുന്നതില്‍ അദ്ദേഹത്തിന്‍റെ വീരഗാഥയ്ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആ സന്ദര്‍ഭം അക്കാലത്തെ ഇതിഹാസ നേട്ടമായിരുന്നു. മാത്രമല്ല, എല്ലാ മനുഷ്യ വര്‍ഗത്തിനും ഒരു വലിയ കുതിച്ചുചാട്ടം’ ആണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും കൂടിയാണ്.’ ജന്മദിനാശംസകള്‍ നേര്‍ന്ന മാര്‍സ് സൊസൈറ്റി പ്രസിഡന്‍റ് റോബര്‍ട്ട് സുബ്രിന്‍ പറഞ്ഞു.

അതേസമയം, ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് പ്ലാങ്ക് സൊസൈറ്റി അവരുടെ ജന്മദിന സന്ദേശത്തില്‍ ആല്‍ഡ്രിന്‍റെ “നോ ഡ്രീം ഈസ് ടൂ ഹൈ: ലൈഫ് ലെസന്‍സ് ഫ്രം എ മാന്‍ ഹൂ വാക്ക്ഡ് ഓണ്‍ ദി മൂണ്‍” എന്ന പുസ്തകത്തില്‍ നിന്നുള്ള “നിങ്ങളുടെ മനസ്സ് ഒരു പാരച്യൂട്ട് പോലെയാണ്: അത് തുറന്നില്ലെങ്കില്‍ അത് പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ തുറന്ന മനസ്സ് സൂക്ഷിക്കുക” എന്ന ഏറ്റവും അറിയപ്പെടുന്ന ഉദ്ധരണി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

“ഞാന്‍ ഉറപ്പായും കണ്ടെത്തിയ ഒരു സത്യം: എല്ലാം സാധ്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കാന്‍ നിങ്ങള്‍ തയ്യാറാകുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ‘അസാധ്യമായതെന്ന്’ തോന്നിയത് നേടാന്‍ കഴിയും. ഒരു സ്വപ്നവും അസാധ്യമല്ല!” ആല്‍ഡ്രിന്റെ പുസ്തകത്തിലെ നിരവധി പ്രചോദനാത്മകമായ ഭാഗങ്ങളിലൊന്നാണിത്.

‘ഇന്ന് ഒരു പ്രത്യേക ദിവസമാണ്. എന്‍റെ ജനനത്തീയതി ചോദിച്ചപ്പോള്‍ ഞാന്‍ 1/20/30 എന്ന് പറഞ്ഞു. ഞാന്‍ ഈ ലോകത്തേക്ക് വന്നത് 1/20/30 ന് ന്യൂജെഴ്സിയിലായിരുന്നു. എന്‍റെ അമ്മ മരിയന്‍ മൂണ്‍ ആല്‍ഡ്രിനും അച്ഛന്‍ എഡ്വിന്‍ ആല്‍ഡ്രിനും ആയിരുന്നു,’ ആല്‍ഡ്രിന്‍ തന്‍റെ ജന്മദിനത്തില്‍ ട്വീറ്റ് ചെയ്തു.

1930 ജനുവരി 20 ന് ന്യൂജേഴ്സിയിലെ മോണ്ട്ക്ലെയറിലാണ് ആല്‍ഡ്രിന്‍ ജനിച്ചത്. 1951 ല്‍ വെസ്റ്റ് പോയിന്‍റിലെ യുഎസ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ശേഷം വ്യോമസേനാ പൈലറ്റായി. 1963 ല്‍ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം കൊറിയന്‍ യുദ്ധത്തില്‍ 66 യുദ്ധ ദൗത്യങ്ങള്‍ നടത്തിയിരുന്നു.

1966 നവംബറില്‍, നാസയുടെ ‘ജെമിനി 12’ ദൗത്യത്തില്‍ ആല്‍ഡ്രിന്‍ പങ്കെടുത്തു. അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ബഹിരാകാശയാത്രകള്‍ പൂര്‍ത്തിയാക്കി. ബഹിരാകാശയാത്രികര്‍ക്ക് ബഹിരാകാശ ശൂന്യതയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഈ ദൗത്യം തെളിയിച്ചു, 1969 ലെ ചാന്ദ്ര യാത്രയ്ക്ക് അടിസ്ഥാനമിടാന്‍ അത് സഹായിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top