പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

IMG-20200120-WA0045മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വഭേദഗതി നിയമത്തിനെതിരെ വഴിയോരക്കച്ചവടക്കാര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് പരമാനന്ദന്‍ മങ്കട ഫ്ലാഗ് ഓഫ് നടത്തി. എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. തസ്നീം മമ്പാട്, അഹമ്മദ് അനീസ്, ജില്ലാ ട്രഷറര്‍ ഹബീബ് പൂക്കോട്ടൂര്‍, കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ജംഷീര്‍ വാറങ്കോടന്‍ എന്നിവര്‍ സംസാരിച്ചു. റസാഖ് കൊണ്ടോട്ടി, അബുബക്കര്‍ പെരിന്തല്‍മണ്ണ, ജമാല്‍ മങ്കട, മുസ്തഫ പരിക്കോട്ടില്‍, ഹനീഫ കൊടലിട, ഷിഹാബ് എടക്കര, അലവി പറപ്പൂര്‍, ജാഫര്‍ താനൂര്‍, ഇബ്രാഹീംകുട്ടി മാറഞ്ചേരി, ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

IMG-20200120-WA0046


Print Friendly, PDF & Email

Related News

Leave a Comment