വടക്കാങ്ങര : സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനും അജ്ഫാന്‍ നട്ട്സ് & ഡേറ്റ്സ് ചെയര്‍മാനുമായ നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ ടാലന്റ് പബ്ലിക് സ്ക്കൂള് ആദരിച്ചു. ടാലന്റ് പബ്ലിക് സ്ക്കൂള് വാര്‍ഷികാഘോഷമായ ടാലന്ഷ്യയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു
ഡോ. കൂട്ടില്‍ മുഹമ്മദലി, ടാലന്റ് സ്ക്കൂള് പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, പി.ടി.എ വൈസ് പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജൗഹറലി തങ്കയത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
സ്വദേശത്തും വിദേശത്തുമായി നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി തന്റെ ജീവിതാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്ക് വെച്ചു. ആഗോളടിസ്ഥാനത്തില്തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ടാലന്റ് പബ്ലിക് സ്ക്കൂളിനെ പ്രശംസിച്ച അദ്ദേഹം സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ തന്നാലവുംവിധം എല്ലാ സഹായ സഹകരണങ്ങളും വാദ്ഗാനം ചെയ്തു.
ടാലന്‍ഷ്യ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ അവിസ്മരണീയമായി. വിനോദവും വിജ്ഞാനവും ഒത്തുചേര്‍ന്ന കുരുന്ന് പ്രതിഭകളുടെ കലാപ്രകടനവും ചടങ്ങിനെ വേറിട്ടതാക്കി.
എന്‍.ആര്.സി, സി.എ.എ നിയമങ്ങളെ പ്രമേയമാക്കിയുള്ള വിദ്യാര്‍ത്ഥികളുടെ ആക്ഷേപ ഹാസ്യ പരിപാടി ശ്രദ്ദേയമായി. സ്ക്കൂളിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ എന്നിവര്‍ക്കുള്ള മെമന്റോ ചടങ്ങില്‍ വിതരണം ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply