രാജ്ഗഡ്: പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി സബ്കലക്ടര്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സബ് കലക്ടറായ പ്രിയ വര്‍മ്മയാണ് സമരക്കാരെ തല്ലിയോടിച്ചത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തുകയായിരുന്നു. തുടര്‍ന്ന് സബ്കലക്ടര്‍ ഇടപെട്ട് സമരക്കാരെ ഓരോരുത്തരെയായി പിടികൂടി അടിക്കുകയും പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ മുടിയില്‍ ചിലര്‍ പിടിച്ച് വലിച്ചു. സബ്കലക്ടര്‍ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. ‘കലക്ടര്‍ മാഡം, നിങ്ങള്‍ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴയ്ക്കാനും കരണത്തടിയ്ക്കാനുമുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് ദയവായി പറഞ്ഞു തരണം’ എന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
#WATCH Madhya Pradesh: A protestor pulls hair of Rajgarh Deputy Collector Priya Verma, after she hits BJP workers and drags them. The clash broke out during a demonstration in support of #CAA. pic.twitter.com/7ckpZaFBkJ
— ANI (@ANI) January 19, 2020
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply