Flash News

പൗരത്വ നിയമ ഭേദഗതിയ്ക്ക് സ്റ്റേയില്ല; ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം

January 22, 2020

supreme-court-2ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. നിയമത്തിനെതിരെ വന്ന 140 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതില്‍ 40 ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ബാക്കിയുള്ള 80 ഹര്‍ജികളില്‍ കൂടി മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൊണ്ടാണ് നാലാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിയ്ക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയില്ല. നടപടികള്‍ നിര്‍ത്തിവെയ്ക്കാനും ഉത്തരവിട്ടില്ല. ആദ്യം എല്ലാ ഹര്‍ജികളും കേന്ദ്രത്തിന് കൈമാറണമെന്നും വാദവും ഉത്തരവും അതിന് ശേഷം മാത്രമേ ഉണ്ടാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അസം, ത്രിപുര വിഷയങ്ങള്‍ രണ്ടാഴ്ചയ്ക്ക് ശേഷം പ്രത്യേകമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്‌നങ്ങളും രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങളും വേറെയാണ്. അതിനാലാണ് ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കുന്നത്. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top