കോരത് പി. വര്‍ക്കി അനുസ്മരണം നടത്തി

korathറ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റും, റ്റാമ്പായിലെ സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കോരത് പി. വര്‍ക്കിയുടെ നിര്യാണത്തില്‍ റ്റാമ്പായിലെ കേരള സെന്ററില്‍ കൂടിയ യോഗം അനുശോചിച്ചു.

അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എ.സി.എഫ് പ്രസിഡന്റ് ഷാജു ഔസേഫ് തന്റെ അനുശോചനത്തില്‍, മുപ്പതു വര്‍ഷം മുമ്പ് രൂപീകൃതമായ അസോസിയേഷന്റെ മുപ്പത് പ്രസിഡന്റുമാരില്‍ ദേഹവിയോഗം ചെയ്യുന്ന ആദ്യത്തെ പ്രസിഡന്റാണ് 93 വയസ് പൂര്‍ത്തിയാക്കിയ കോരത് അപ്പച്ചന്‍ എന്നത് ദുഖത്തോടെ അനുസ്മരിച്ചു. എം.എ.സി.എഫിന്റെ മുന്‍ പ്രസിഡന്റുമാരായ ഡോ. സി.ടി. തോമസ്, ജോര്‍ജ് ഫിലിപ്പ്, ജിമ്മി ചക്കാലയ്ക്കല്‍, കിഷോര്‍ പീറ്റര്‍, സാല്‍മോന്‍ മാത്യു, ജോസ് ഉപ്പൂട്ടില്‍, ലിജു ആന്റണി, സജി കരിമ്പന്നൂര്‍, സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ കോരത് അപ്പച്ചന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കോരത് അപ്പച്ചനോടൊപ്പം എം.എ.സി.എഫിന്റെ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജോയി കുര്യന്‍, വര്‍ഗീസ് ഡെന്‍വര്‍ തുടങ്ങിയവര്‍ അദ്ദേഹവുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.

korath1കോരത് പി. വര്‍ക്കി 1997-ലാണ് എം.എ.എസി.എഫിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ സീമന്തപുത്രന്‍ കമാന്‍ഡര്‍ മാത്യു ജോര്‍ജ് 1992-ല്‍ എം.എ.സി.എഫിന്റെ രണ്ടാമത്തെ പ്രസിഡന്റായും, 2004- 2006 കാലഘട്ടത്തില്‍ ഫൊക്കാനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. കോരത് അപ്പച്ചന്റെ മറ്റു മക്കളായ പീറ്റര്‍ കോരത് 2005-ല്‍ എം.എ.സി.എഫിന്റെ പ്രസിഡന്റായിരുന്നു. സാജന്‍ കോരത് ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് ട്രഷററായി പ്രവര്‍ത്തിക്കുന്നു.

എം.എ.സി.എഫ് എന്ന പ്രസ്ഥാനം തന്റെ പിതാവിന് എന്നും പ്രിയപ്പെട്ടതായിരുന്നുവെന്നും, ഇന്നത്തെ ഈ ഒത്തുകൂടല്‍ പോലും അദ്ദേഹം കാണുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടാവുമെന്നു കമാന്‍ഡര്‍ ജോര്‍ജ് കോരത് നന്ദി പ്രസംഗത്തില്‍ പറയുകയുണ്ടായി. എം.എ.സി.എഫ് എന്ന പ്രസ്ഥാനം അപ്പച്ചനോട് കാണിച്ച ഈ ആദരവിനേയും, സ്‌നേഹത്തേയും തന്റെ കുടുംബം ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു. സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു.

korath2

Print Friendly, PDF & Email

Related News

Leave a Comment