പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ignatiosഷിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 8,9 (ശനി, ഞായര്‍) തീയതികളില്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ അഭി. മോര്‍ തീത്തോസ് യല്‍ദോ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

വിശ്വാസികളേവരും നേര്‍ച്ച- കാഴ്ചകളോടെ പരിശുദ്ധന്റെ ഓര്‍മപെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വെരി റവ. സഖറിയ കോര്‍എപ്പിസ്‌കോക്ക തെലാപ്പള്ളില്‍, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ. ഫാ. മാത്യു കരുത്തലയ്ക്കല്‍, റവ.ഫാ. ബിജുമോന്‍ ജേക്കബ്, റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് നെടിയവിള, റവ.ഫാ. അനീഷ് സ്കറിയ തെലാപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ക്കുവാനുള്ള പേരുകള്‍ അതാത് പള്ളികളില്‍ നല്‍കേണ്ടതാണ്. പെരുന്നാള്‍ ദിവസം പാച്ചോര്‍ നേര്‍ച്ചയായി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്‌സണ്‍ ജോണ്‍ (630 205 2677), സുബിന്‍ കരുത്തലയ്ക്കല്‍ (847 664 9247), ലെജി പട്ടരുമഠത്തില്‍ (പബ്ലിസിറ്റി) 630 709 9075), ബിജോയി മാലത്തുശേരില്‍ (630 439 5855).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News