നയാഗ്ര മലയാളി സമാജം പുതുവര്‍ഷ സംഗമം ജനബാഹുല്യംകൊണ്ട് ശ്രദ്ധ നേടി

DSC_0740 copyനയാഗ്ര മലയാളി സമാജത്തിന്റെ 2020 ലെ ആദ്യത്തെ പരിപാടി “പുതുവര്‍ഷ സംഗമം” ജനബാഹുല്യം കൊണ്ട് ശ്രദ്ധ നേടി. ഇതോടെ സമാജത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമായി. ജനുവരി നാലിന് നയാഗ്ര ഫാള്‍സിലെ ഔര്‍ ലേഡി ഓഫ് പീസ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നാനൂറ്റമ്പതിലധികം ആളുകള്‍ പങ്കെടുത്തു.

താലപ്പൊലിയുടെയും നയാഗ്ര തരംഗത്തിന്റെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് സ്വീകരിച്ചത്.

ചലച്ചിത്ര താരം മാതു മുഖ്യാതിഥിയായ ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ചെയര്‍മാനും സ്ഥാപകനുമായ ജിന്‍സ്‌മോന്‍ സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. ചിതറിക്കിടക്കുന്ന മലയാളികള്‍ ഒന്നിച്ചുനില്‍ക്കുമ്പോഴാണ് സമാജം ശക്തിപ്പെന്നതെന്നു ജയ്ഹിന്ദ് വാര്‍ത്തയുടെ ചെയര്‍മാന്‍ കൂടിയായ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. ഈ തുടക്കം ഒരു ചരിത്രമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നയാഗ്രയിലെ എല്ലാ മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. കാനഡയില്‍ വളര്‍ന്നുവരുന്ന യുവതലമുറക്കും, വിദ്യാര്‍ത്ഥികളായി നയാഗ്രയിലെത്തുന്നവര്‍ക്കും പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മാതു, കാനഡയിലെ ഒരു ചെറുപ്രദേശമായ നയാഗ്രയില്‍ ഇത്രയധികം മലയാളികളെ ഒന്നിച്ചു കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചു.

PHOTO-2020-01-08-19-22-44ടോറോന്റോ മലയാളി സമാജം ബോര്‍ഡ് ഓഫ് ചെയര്‍ ജോണ്‍ പി ജോണ്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം സണ്ണി ജോസഫ്, നയാഗ്ര മലയാളി സമാജത്തിന്റെ കമ്മറ്റി അംഗങ്ങളായ സുനില്‍ ജോക്കി, പീറ്റര്‍ തെക്കേത്തല, പരിപാടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ലാലി കോശി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

നയാഗ്ര റീജിയണിലെ കലാകാരന്മാരായ ജയിംസ് ജോസഫ്, നിമ്മി ടോണി, വത്സ സുനില്‍, കവിത പിന്റോ, ശരത് തുണ്ടിയില്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേള ഏറെ ആകര്‍ഷകമായി. അല്‍ക്ക ചെറിയാന്റെയും, നിത്യ ചാക്കോയുടെയും നേതൃത്വത്തില്‍ നായാഗ്രയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തപരിപാടികളും സദസ്സിനെ ഇളക്കി മറിച്ചു. ബിന്ധ്യ ജോയിയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളും മികച്ചു നിന്നു. ചലച്ചിത്ര താരം മാതു അവതരിപ്പിച്ച നൃത്തശില്പത്തോടെയായിരുന്നു പരിപാടിയുടെ സമാപനം.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുരിയന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍, നിത്യ ചാക്കോ, സുനില്‍ ജോക്കി, ഓഡിറ്റര്‍ പിന്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.

മൂന്നാഴ്ച നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് പരിപാടിയുടെ വിജയമെന്ന് സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍ പറഞ്ഞു.

ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, കോശി കാഞ്ഞൂപ്പറമ്പന്‍, ഡെന്നി കണ്ണൂക്കാടന്‍, എന്നിവര്‍ മേല്‍നോട്ടം നിര്‍വഹിച്ചു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News