ഗഗന്‍‌യാന്‍ പരീക്ഷണങ്ങള്‍ക്ക് കൂട്ടായി സുന്ദരി ‘വ്യോംമിത്ര’

gagan2021 ഡ‍ിസംബറില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുന്നത് ഒരു റോബോട്ട്. ‘വ്യോംമിത്ര’ എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ബഹിരാകാശ യാത്രികര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പകരമാണ് റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. ഗഗന്‍യാന്‍ പദ്ധതിയുടെ മുന്നോടിയായുള്ള മനുഷ്യനില്ലാത്ത പരീക്ഷണ ബഹിരാകാശ യാത്രകൾക്ക് ‘വ്യോംമിത്ര’യെ അയയ്ക്കാനാണ് ഐഎസ്ആര്‍ഒയുടെ പരിപാടി. ഗഗന്‍യാന്‍ പദ്ധതിയിലൂടെ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

gagan2‘വ്യോംമിത്ര’യ്ക്ക് സംസാരിക്കാൻ കഴിയും, മറ്റ് മനുഷ്യരെ തിരിച്ചറിയാൻ കഴിയും, ബഹിരാകാശത്ത് മനുഷ്യർ എന്തുചെയ്യുമെന്ന്  അനുകരിക്കാൻ കഴിയും,  സംഭാഷണങ്ങൾ നടത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ‘വ്യോംമിത്ര’ അനാച്ഛാദനം ചെയ്ത്  ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ സാം ദയാൽ പറഞ്ഞു.

‘വ്യോംമിത്ര’യ്ക്ക് കാലുകളില്ലാത്തതിനാൽ അർദ്ധ ഹ്യൂമനോയിഡ് എന്നാണ് വിളിക്കുന്നത്. ഇതിന് വശങ്ങളിലേക്കും മുന്നിലേക്കും വളയാൻ മാത്രമേ കഴിയൂ. ‘വ്യോംമിത്ര’ ചില പരീക്ഷണങ്ങൾ നടത്തുകയും  ഐഎസ്ആര്‍ഒ കമാൻഡ് സെന്ററുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യും.

2019-ലെ  സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്.

ഇന്ത്യൻ വിംഗ് കമാൻഡറായ  രാകേഷ് ശർമ നേരത്തെ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. എന്നാൽ റഷ്യൻ ബഹിരാകാശ പേടകത്തിലെ യാത്രികനായിട്ടാണ് അദ്ദേഹം ബഹിരാകാശത്ത് എത്തിയത്.


Print Friendly, PDF & Email

Related News

Leave a Comment