Flash News

തുണി സഞ്ചി നിര്‍മ്മിച്ച് ടൈലറിംഗ് & ഗാര്‍മെന്റ് വര്‍ക്കേഴ്സ് യൂണിയന്‍

January 23, 2020 , എഫ് ഐ ടി യു, മലപ്പുറം

IMG_20200122_174732വേങ്ങര: പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി ടൈലറിംഗ് & ഗാര്‍മെന്‍റ് വര്‍ക്കേഴ്സ് യൂണിയന്റെ (എഫ് ഐ ടി യു) നേതൃത്വത്തില്‍ ‘നല്ല നാളേക്കായ് നമുക്കും ശീലമാക്കാം തുണി സഞ്ചി’ എന്ന സന്ദേശമുയര്‍ത്തി 2020 ജനുവരി 20 മുതല്‍ 31 വരെ നടത്തുന്ന ക്യാമ്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം ധര്‍മ്മഗിരി ഐഡിയല്‍ ഗ്ലോബല്‍ സ്കൂളില്‍ വെച്ച് ടൈലറിംഗ് & ഗാര്‍മെന്‍റ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് റഷീദാ ഖാജ നിര്‍വ്വഹിച്ചു.

വീടുകളില്‍ നിന്നു ശേഖരിച്ച പഴയ തുണികള്‍ കൊണ്ടു യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ സഞ്ചി തയ്ച്ച് കൊടുക്കുന്ന രൂപത്തിലാണ് കാമ്പയിന്‍.

IMG_20200122_174808യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സോഫിയ ലൂസിയാന ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ പ്ലാസ്റ്റിക്ക് മുക്ത ലോകം എന്ന ബോധവല്‍ക്കരണ ക്ലാസ് സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു.

സ്കൂള്‍ മാനേജര്‍ പി.പി അബ്ദുറഹ്മാന്‍, വാര്‍ഡ് മെമ്പര്‍മാരായ നൗഷാദ് കാമ്പ്ര, സക്കീന, അലവി പറപ്പൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സഫീറ സി.ടി സ്വഗതവും സ്കൗട്ട് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഖാസിം നന്ദിയും പറഞ്ഞു.

സ്കൂള്‍ കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന പഴയ തുണികള്‍ ഉപയോഗിച്ച് സഞ്ചി നിര്‍മ്മിച്ച് നല്‍കി.

IMG_20200122_174830 IMG-20200122-WA0057


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top