Flash News

ഹിക്മ ഇന്‍റര്‍നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ സംസ്ഥാന തല അവാര്‍ഡ് ദാനം ഫെബ്രുവരി 15 ന് വടക്കാങ്ങരയില്‍

January 23, 2020 , റബീ ഹുസൈന്‍ തങ്ങള്‍

Hikmaമലപ്പുറം : കേരള മദ്രസ എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ ‘ഹിക്മ ഇന്‍റര്‍നാഷണല്‍ ടാലന്‍റ് സെര്‍ച്ച് എക്സാമിനേഷന്‍’ സംസ്ഥാന തല അവാര്‍ഡ് ദാനം ഫെബ്രുവരി 15 ന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളില്‍ നടക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെയര്‍മാനായി അനസ് കരുവാട്ടില്‍, ജനറല്‍ കണ്‍വീനറായി പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍, അസി. കണ്‍വീനറായി കെ.വി നദീര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കണ്‍വീനര്‍മാരായി കെ ജാബിര്‍ (പ്രോഗ്രാം), പി.കെ കുഞ്ഞവറ മാസ്റ്റര്‍ (ലൈറ്റ്,സൗണ്ട് & സ്റ്റേജ്), കെ ഇബ്രാഹിം മാസ്റ്റര്‍ (ഭക്ഷണം), ടി ഷഹീര്‍ (രജിസ്‌ട്രേഷന്‍), ടി സെയ്ദ് മാസ്റ്റര്‍ (റിസപ്ഷന്‍), വി.പി ബഷീര്‍ (വളണ്ടിയര്‍), റബീ ഹുസൈന്‍ തങ്ങള്‍ (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ കേരള മദ്രസ എജുക്കേഷന്‍ ബോര്‍ഡ് സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ പി.കെ നൗഷാദ് മേപ്പാടി, അക്കാദമിക് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ഹസൈനാര്‍, അക്കാദമിക് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് യു മുഹമ്മദലി, സെക്രട്ടറി കെ.വി ശമീം അലി എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top