Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

മാതാവിനെയും ഇരട്ട സഹോദരന്മാരേയും കൊലപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍

January 24, 2020 , പി.പി. ചെറിയാന്‍

23754998-0-image-a-85_1579746088129മണ്‍ഫോര്‍ഡ് (അലബാമ): മാതാവിനേയും ഇരട്ട സഹോദരന്മാരേയും കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

16 വയസ്സുള്ള കൊലയാളി മാതാവ് ഹോളി ക്രിസ്റ്റീന (36), ഇരട്ട സഹോദരന്മാര്‍ ബ്രാന്‍സണ്‍, ബാരല്‍ (13) എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ടെല്ലഡിഗ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മണ്‍ഫോര്‍ഡ് റോയ് ലേക്കി സ്ട്രീട്ടിലുള്ള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ മൂവരുടേയും മൃതദേഹം കണ്ടെത്തിയത് ജനുവരി 21 നായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും എപ്പോളാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്നും പോലീസ് പറയുന്നു.

മൂവരേയും കൊലപ്പെടുത്തിയ ശേഷം പതിനാറുകാരന്‍ സ്‌കൂളില്‍ പോയിരുന്നതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് ഗിഡയന്‍സ് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന 16കാരനെ എതിര്‍പ്പുകള്‍ ഒന്നും ഇല്ലാതെ ബീന്‍സ് ആന്റ് ഗ്രീല്‍സ് റസ്‌റ്റോറന്റിനെതിരെയുള്ള സ്‌റ്റോറില്‍ നിന്നും പിടികൂടി.  ജനുവരി 24 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഷെറിഫ് ഓഫീസില്‍ 256 761 2141 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top