നേപ്പാള്‍ വിഷവാതക ദുരന്തം: രഞ്ജിത്തിനും കുടുംബത്തിനും കണ്ണീരോടെ ജന്മനാട് വിട നല്‍കി

22-1-20m1കോഴിക്കോട്: നേപ്പാളിലെ ദമാനില്‍ ടൂറിസ്റ്റ് റിസോര്‍ട്ട് മുറിയില്‍ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ച   കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തിന്റേയും ഭാര്യ ഇന്ദുലക്ഷ്മിയുടേയും മകന്‍  വൈഷ്ണവിനേറെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഉച്ചയ്ക് 12.30 ഓടെ എത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.35 ഓടെയാണ് മൊകവൂരിലെ വീട്ടിലെത്തിച്ചത്.

മന്ത്രി എ.കെ. ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു, എം.കെ രാഘവന്‍ എം.പി. തുടങ്ങിയവര്‍ മൃതദേഹങ്ങളെ അനുഗമിച്ചു.

മൊകവൂരില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന പുതിയ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. ബന്ധുക്കളും നാട്ടുകാരുമായി വൻ ജനാവലി അന്ത്യോപചാരം അർപ്പിക്കാനെത്തി. പൊതുദര്‍ശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുന്നു. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടന്നു. തറവാടുവീടിന്റെ തെക്കുഭാഗത്തുള്ള പറമ്പിലാണ് ചിതയൊരുക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News