Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

കാസര്‍ഗോഡ് കൊലപാതകം; അദ്ധ്യാപികയെ മുക്കിക്കൊന്ന് കടലിൽ തള്ളിയതാണെന്ന്; സഹപ്രവർത്തകൻ കസ്റ്റഡിയിൽ

January 24, 2020

173998_1579848224കാസർകോഡ്: കാസര്‍കോട്ട് അദ്ധ്യാപികയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അദ്ധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായ  നിരഞ്ജന്‍ എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച കുമ്പള കടപ്പുറത്ത്  കണ്ടെത്തുകയായിരുന്നു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന്  പൊലീസ്  പറഞ്ഞു.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ  വെങ്കിട്ടരമണ, രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവത്രെ.

ജനുവരി 16-ന് വൈകുന്നേരമാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. അദ്ധ്യാപിക മുങ്ങിമരിച്ചതാകാമെന്നായിരുന്നു മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു. മൃതദേഹത്തിൽ  വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top