Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; ഡ്രൈവര്‍ കീഴടങ്ങി

January 24, 2020

jcb (1)തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യംചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ വെള്ളിയാഴ്ച രാവിലെയാണ് കീഴടങ്ങിയത്.

തിരുവനന്തപുരം കാട്ടാക്കടയ്ക്ക് അടുത്ത് കാഞ്ഞിരംമൂട്ടില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അമ്പലത്തിന്‍കാല സ്വദേശി സംഗീത് ആണ് കൊല്ലപ്പെട്ടത്. ചാരുപാറ സ്വദേശിയായ സജുവാണ് കൊലപാതകം നടത്തിയത്. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഗീതിന്‍റെ ഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണുംകൊണ്ട് പോകുന്നത് സംഗീത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ജെസിബിയുടെ കെകൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയും ചെയ്യുകയായിരുന്നു. അടിയേറ്റു വീണ സംഗീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

jcb1വീടിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും മണ്ണെടുക്കാന്‍ സംഗീത് വനംവകുപ്പിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ മറവില്‍ സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അനധികൃതമായി മണ്ണുകടത്താന്‍ ശ്രമിക്കുകയായിരുന്നു. വിദേശത്ത് ജോലി നോക്കുകയായിരുന്ന സംഗീത് കുറച്ചു കാലമായി നാട്ടിലായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരുന്ന സംഗീതിനെ ഭാര്യ ഫോണില്‍ വിവരമറിയിച്ചു. വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണടുക്കന്നത് തടയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ജെ സിബിയും ടിപ്പറും പുറത്തു പോകാതിരിക്കാന്‍ കാര്‍ ഗേറ്റിനു കുറുകെയിട്ടു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്രക്കൈ ഉപയോഗിച്ച് സംഗീതിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

അനുമതിയോടെ മണ്ണെടുത്തിരുന്ന ദിവസങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചപ്പെടുത്തിയിരുന്ന ഒരാളും ഉത്തമന്‍ എന്ന മറ്റൊരാളും തന്നെയാണ് ഇന്നലെ അര്‍ദ്ധരാത്രിയും എത്തിയത്. ഇതുകൊണ്ട് തുടക്കത്തില്‍ സംശയം ഉണ്ടായില്ല. എന്നാല്‍ സംഘത്തില്‍ മറ്റാരേയും അറിയില്ലായിരുന്നു. മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോള്‍ സ്ഥലത്ത് വന്‍ ബഹളമായി. നാട്ടുകാര്‍ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിര്‍ത്താമെന്ന് സമ്മതിച്ചു.

jcb2ലോറിയും ജെസിബിയും കൊണ്ടുപോകാന്‍ സംഘം നടത്തിയ ശ്രമത്തെ സംഗീതും സംഘവും തടഞ്ഞു. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു. നാട്ടുകാര്‍ സംഗീത് പറയുന്നത് കേള്‍ക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടര്‍ന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിര്‍ത്തിയിട്ട് പോകാമെന്ന് ഇവര്‍ സമ്മതിച്ചു. തുടര്‍ന്ന് തര്‍ക്കം തീര്‍ന്നെന്ന് കരുതി നാട്ടുകാര്‍ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു.

പക്ഷെ, അല്പം കഴിഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് സംഗീത് പുറത്തേക്കിറങ്ങിയത്. ലോറി പുറത്തേക്ക് പോകുന്നത് തടഞ്ഞു നിന്ന സംഗീതിനെ ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി വണ്ടി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സംഗീതിന്‍റെ ഭാര്യ പൊലീസിന് മൊഴി നല്‍കി. ഇത്രയെല്ലാം സംഭവങ്ങള്‍ നടന്നിട്ടും സ്ഥലത്ത് പൊലീസ് എത്താന്‍ വൈകിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.

jcb3മണ്ണെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ സംഗീത് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നതാണ്. എന്നാല്‍ ജെസിബി കൊണ്ട് ഇവര്‍ സംഗീതിനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്. ഇത് മണ്ണ് മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഗീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തി?െ?ങ്കിലും രക്ഷിക്കാനായില്ല.

അനധികൃതമായി മണ്ണ് കടത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ജീവന്‍ നഷ്ടമായത് ദാരുണ സംഭവമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. കര്‍ശനമായ നടപടി ഉണ്ടാകണെന്നും കടകംപള്ളി പറഞ്ഞു.

കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജുവിനു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സജുവും ജെസിബി ഡ്രൈവറാണ്. വനംവകുപ്പുദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍, ഉത്തമന്‍ എന്ന ടിപ്പര്‍ ലോറിയുടമ എന്നിവര്‍ക്ക് വേണ്ടിയും തെരച്ചില്‍ നടക്കുന്നുണ്ട്.

പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണുകടത്തുന്നയാളാണ് സജുവെന്നാണ് വിവരം.

jcb


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top