Flash News

ഫാമിലി കോണ്‍ഫറന്‍സ് 2020 ; മുഖ്യ സന്ദേശം നല്‍കുന്നത് റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്

January 24, 2020 , രാജന്‍ വാഴപ്പള്ളില്‍

Newsimg1_47103637വാഷിംഗ്ടണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍!സ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നത് ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം. അച്ചന്‍ മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ നയിക്കും. യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നത് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ജോവല്‍ മാത്യു.

ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും യോവേല്‍ 2: 28 എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്നു. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് കോട്ടയം പങ്ങട സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും സെന്റ് എഫ്രേം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുരാതന ഭാഷാ ശാസ്ത്രത്തില്‍ ലെക്ച്ചററും സഭാ മാനേജിങ് കമ്മിറ്റി അംഗവുമാണ്.

ഇംഗ്ലീഷിലും സിറിയക്കിലും ബിരുദാനന്തര ബിരുദം നേടിയശേഷം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും സിറിയക്ക് ലിറ്ററേച്ചറില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സഭയിലെ പ്രശസ്ത പ്രഭാഷകനും മുന്‍ യുവജന പ്രസ്ഥാനം ജനറല്‍ സെക്രട്ടറിയുമാണ്. 1995 മുതല്‍ സഭയിലെ വൈദീകനായി സേവനം അനുഷ്ടിക്കുന്നു. അച്ചന്‍ സണ്ടേസ്കൂള്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാ. ജോവല്‍ മാത്യു സൗത്ത് വെസ്റ്റ് ഭദ്രാസനാംഗവും 2012 മുതല്‍ സഭയിലെ വൈദീകനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 201 321 0045, ട്രഷറര്‍ എബി കുര്യാക്കോസ് 845 380 2696.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top