Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊല്ലാന്‍ സയനൈഡ് പുരട്ടിയ ബ്രഡ് കൊടുത്തു; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കെതിരെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

January 25, 2020

koodathai-murder1സംസ്ഥാനത്ത് ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് ജോളി പിഞ്ചോമനയെ കൊന്നത്. ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

2014 മേയ് മൂന്നിന് സഹോദരന്റെ ആദ്യകുര്‍ബാന ദിവസമായിരുന്നു ആല്‍ഫൈന്റെ കൊലപാതകം. ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ഒന്നര വയസുകാരി ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിനെ വിവാഹം ചെയ്താല്‍ കുട്ടി തടസമാവുമെന്ന് ജോളി വിശ്വസിച്ചിരുന്നു.

ബ്രഡ് കഴിച്ചയുടന്‍ കുട്ടി വല്ലാതെ കരഞ്ഞിരുന്നു. ആല്‍ഫൈന് അപസ്മാരം ഉണ്ടെന്ന് വരെ ജോളി പ്രചരിപ്പിച്ചു. സംശയം തോന്നാതിരിക്കാന്‍ ബോധപൂര്‍വമാണ് കൊലപാതകത്തിന് ജോളി ആദ്യകുര്‍ബാന ദിവസം തിരഞ്ഞെടുത്തതെന്ന് എസ് പി പറഞ്ഞു. ജോളിക്ക് പുറമേ സയനൈഡ് നല്‍കിയ എം.എസ്.മാത്യു, കെ. പ്രജികുമാര്‍ എന്നിവരും പ്രതികളാണ്. മാത്യു മൂന്നുതവണ ജോളിക്ക് സയനൈഡ് നല്‍കിയിട്ടുണ്ട്.

കൂടത്തായിയിലെ സിലി വധക്കേസില്‍ നിര്‍ണായകമാകുന്ന ശാസ്ത്രീയ പരിശോധാന ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചു. കല്ലറ തുറന്നെടുത്ത സിലിയുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തി. കോഴിക്കോട് റീജിണല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. ഈ മാസം പതിനേഴിനായിരുന്നു സിലി കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതല്‍ സാംപിളുകള്‍ അന്വേഷണസംഘം റീജിണല്‍ കെമിക്കല്‍ ലാബിലേക്ക് കൈമാറി.

സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടി യോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്.പി പറഞ്ഞു. ആൽഫൈന് കൊടുക്കാൻ ജോളി ബ്രെഡ്‌ എടുക്കുന്നതും സിലിയുടെ സഹോദരിക്ക് ബ്രഡ് കൈമാറുന്നതും ഒക്കെ കണ്ടവരുണ്ട്. ബാഗിലെ ചെറിയ ഡപ്പിക്കുളളിൽ സൂക്ഷിച്ച സയനൈഡ് ജോളി നുള്ളിയെടുത്ത് ബ്രഡിൽ പുരട്ടി. പിന്നീട് ജോളി കൈ കഴുകുന്നത് കണ്ടെന്നും മൊഴിയുണ്ട്.

താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 129 സാക്ഷികളും 130 രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണെന്ന് വടകര റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top