Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

ഹിന്ദി സീരിയലുകളില്‍ അറിയപ്പെടുന്ന നടി ആത്മഹത്യ ചെയ്തു

January 25, 2020

death-news-_bignewslive_malayalam_news-1മുംബൈ: ഹിന്ദി സീരിയലുകളിലെ അറിയപ്പെടുന്ന നടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സേജല്‍ ശര്‍മയേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഉദയ്പൂര്‍ സ്വദേശിനിയാണ് സ്വദേശിനിയാണ് സേജല്‍. 2017ല്‍ മുംബൈയിലേക്ക് താമസം മാറിയിരുന്നു. സ്റ്റാര്‍ പ്ലസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ ദില്‍ തോ ഹാപ്പി ഹായ് ജി’ എന്ന സീരിയലിലെ സേജലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേജലിന്റെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലാണ്. സേജലിന്റെ മരണ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഞാനെന്ന് ഒപ്പം അഭിനയിക്കുന്ന അരുണ്‍ കെ വര്‍മ പറഞ്ഞു. കഴിഞ്ഞയാഴ്ച ഞങ്ങള്‍ നേരിട്ടു കണ്ടതാണ്, ഇടയ്ക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. 10 ദിവസങ്ങള്‍ക്ക് മുമ്പ് സേജലിനെ കണ്ടപ്പോള്‍ യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി തോന്നിയില്ല അരുണ്‍ പറയുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി സേജലിന്റെ മൃതദേഹം ജന്മനാടായ ഉദയ്പൂരിലേക്ക് കൊണ്ടുപോയി.

Sejal-Sharma-1



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top