Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

കൊറോണ വൈറസ്; വുഹാന്‍ പ്രവിശ്യയില്‍ കൂടുതല്‍ മരണങ്ങള്‍; ലോകം ഭീതിയില്‍

January 25, 2020

China_coronavirus_APചൈനയില്‍ കോറോണ വെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആയിരത്തില്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ ചികിത്സ ഏകോപിപ്പിച്ച ചെനീസ് ഡോക്ടര്‍ മരിച്ചു. ലിയാങ് വുഡോങ് ആണ് മരിച്ചത്.

കോറോണ വെറസിന്‍റെ പ്രഭവ കേ??മ്രെന്ന് കരുതുന്ന വുഹാന്‍ നഗരത്തില്‍ നിന്നാണ് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച മാത്രം 15 പേരാണ് മരിച്ചത്. 11 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന നഗരമാണ് വുഹാന്‍. വുഹാനും മറ്റു നഗരങ്ങളും അടച്ചിരിക്കുകയാണ്. നാല് കോടിയോളം പേരാണ് ഈ നഗരങ്ങളില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

അതേ സമയം, വുഹാനില്‍ കുടുങ്ങിയ അന്‍പതോളം മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ബെയ്ജിങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേപ്പാളില്‍ ഒരു വിദ്യാര്‍ത്ഥിക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാന്‍ നഗരത്തില്‍ നിന്നും മടങ്ങിയെത്തിയ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധയേററത്.

അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്കും ഓസ്ട്രേലിയയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തായ്‌ലാന്‍ഡ്, വിയറ്റ്നാം , സിംഗപ്പൂര്‍, ജപ്പാന്‍, യുഎസ്, സൗത്ത് കൊറിയ, തായ്‌വാന്‍, എന്നീ രാജ്യങ്ങളിലും
വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 11 പേര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ നിന്നുളള 7 പേരടക്കം കൊറോണ വൈറസ് ബാധ സംശയിക്കുന്ന 11 പേരാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തില്‍ നിന്നുളള 7 പേരെ കൂടാതെ 2 പേര്‍ മുംബൈയിലും ഓരോ ആള്‍ വീതം ഹൈദരാബാദിലും ബെംഗളൂരുവിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണുളളത്. മുന്‍‌കരുതല്‍ എന്ന നിലയ്ക്കാണ് ചൈനയില്‍ നിന്നും തിരിച്ചെത്തിയവരെ കേരളത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഇവരിലുളളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഇരുപതിനായിരത്തോളം പേരെ ഇതിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

പനി, ജലദോഷം, കടുത്ത ചുമ, ശ്വാസ തടസ്സം, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top