ഷാങ്ഹായ്: ആഗോളതലത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവരില്‍ ഭൂരിഭാഗവും ചൈനയിലാണ്. ചൈനയില്‍ 56 പേര് ഈ രോഗം ബാധിച്ച് മരിച്ചുവെന്നാണ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോകമെമ്പാടും ഈ പകര്‍ച്ചവ്യാധി തടയാന്‍ സര്വ്വസജ്ജമായിരിക്കെ, ചൈനയില്‍ ഗുരുതരമായ അവസ്ഥയാണ് നേരിടുന്നതെന്ന് ശനിയാഴ്ച നടന്ന ഒരു രാഷ്ട്രീയ ബ്യൂറോ യോഗത്തില്‍ പ്രസിഡന്റ് സിന് ജിന്‍ പിംഗ് പറഞ്ഞു.
നിയമവിരുദ്ധമായി വന്യജീവികളെ വില്‍ക്കുന്ന മധ്യ ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് കൊറോണ വൈറസ് പടര്‍ന്നത്. തുടര്‍ന്ന് ചൈനീസ് നഗരങ്ങളായ ബീജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും അമേരിക്ക, തായ്ലന്ഡ്, ദക്ഷിണ കൊറിയ, ജപ്പാന്, ഓസ്ട്രേലിയ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
വെള്ളിയാഴ്ച മാത്രം 15 പേരാണ് മരിച്ചത്. 11 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന നഗരമാണ് വുഹാന്‍. വുഹാനും മറ്റു നഗരങ്ങളും അടച്ചിരിക്കുകയാണ്. നാല് കോടിയോളം പേരാണ് ഈ നഗരങ്ങളില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.
വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ കാനഡയിലെ താമസക്കാരന് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 50 വയസുള്ള ഒരു പുരുഷനാണ് ജനുവരി 22 ന് ടൊറന്റോയിലെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പിറ്റേ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ചൈനയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വടക്കന്‍ നഗരമായ ടിയാന്‍ജിന്‍ ജനുവരി 27 മുതല്‍ എല്ലാ അന്തര്‍പ്രവിശ്യാ ഷട്ടില്‍ ബസുകളും അടച്ചുപൂട്ടുമെന്ന് ചൈനയുടെ ഔദ്യോഗിക പീപ്പിള്‍സ് ഡെയ്ലി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ഗ്രൂപ്പ് ടൂറുകളും തിങ്കളാഴ്ച മുതല്‍ നിര്‍ത്തലാക്കും.
ശനിയാഴ്ച ഹോങ്കോംഗില്‍ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആഘോഷങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. മലേഷ്യയില്‍ നാല് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച യൂറോപ്പിലെ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരുന്നതിനായി അമേരിക്ക ഞായറാഴ്ച ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് അയച്ചിട്ടുള്ളതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
വൈറസ് രോഗം സ്ഥിരീകരിച്ച അഞ്ച് കേസുകളുള്ള ഹോങ്കോംഗില്‍ നിന്ന് ചൈനയിലെ വുഹാനും തമ്മിലുള്ള വിമാനങ്ങളും അതിവേഗ റെയില്‍ യാത്രകളും നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോംഗിലെ സ്കൂളുകള്‍ ഫെബ്രുവരി 17 വരെ അടച്ചിടും.
ജനുവരി 26 മുതല്‍ ഹോങ്കോംഗ് ഡിസ്നിലാന്റും ഓഷ്യന്‍ പാര്‍ക്കും അടച്ചിടുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പുതുവത്സര അവധി ദിവസങ്ങളില്‍ പ്രതിദിനം ഒരു ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്ന ഷാങ്ഹായ് ഡിസ്നിലാന്‍ഡ് ഇതിനോടകം അടച്ചു.
അവധിക്കാലത്ത് ദശലക്ഷക്കണക്കിന് പേരുടെ യാത്രകളാണ് വൈറസ് മൂലം റദ്ദ് ചെയ്യേണ്ടി വന്നത്. യാത്രകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും ചൈനയിലെ എയര്‍ലൈനുകളും റെയില്‍വേകളും ടിക്കറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടുകളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply