കെ.പി. ആന്‍ഡ്രൂസിനെ ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു

K_P_andrews_picന്യൂയോര്‍ക്ക്: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എന്‍.എ) കെ.പി ആന്‍ഡ്രൂസിനെ ഫൊക്കാനയുടെ 2020- 22 വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. 1975-ല്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത അദ്ദേഹം 1982-ല്‍ രൂപംകൊടുത്ത ഫൊക്കാനയുടെ ആദ്യകാല സംഘാടകന്‍, കെ.സി.എന്‍.എയുടെ പ്രസിഡന്റ്, സെക്രട്ടറി, ബോര്‍ഡ് മെമ്പര്‍, ജോസ് ജോസഫ് മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പല്‍, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററിന്റെ ആദ്യകാല സംഘാടകന്‍, ഓഡിറ്റര്‍, പബ്ലിക്കേഷന്‍ കമ്മിറ്റി മെമ്പര്‍, ബോര്‍ഡ് മെമ്പര്‍, ലോംഗ്‌ഐലന്റ് സെന്റ് ജോസഫ് ഇടവക സെക്രട്ടറി, ഫൊക്കാന റീജണല്‍ ആന്‍ഡ് കെ.സി.എന്‍.എ ജൂബിലി സമ്മേളനങ്ങളുടെ കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ഇടവക ട്രഷറര്‍, ഓഡിറ്റര്‍, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റര്‍, സുവനീര്‍ എഡിറ്റര്‍, ഏഷ്യാ ബുക്ക് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, കേരള റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് സര്‍വീസിന്റെ പ്രസിഡന്റ്, കെ.സി.എന്‍.എ നാഷണല്‍ സ്‌പെല്ലിംഗ് ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍, ഭരണഘടനാ കമ്മിറ്റി ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ ഔദ്യോഗിക പദവികള്‍ ഈ കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്.

കെ.പി ആന്‍ഡ്രൂസ് അമേരിക്കന്‍ മലയാളികളെപ്പറ്റി വിജ്ഞാനത്തിന്റെ അപൂര്‍വ്വ ശേഖരമായ “കേരളൈറ്റ് ഇന്‍ അമേരിക്ക’ എന്ന കമ്യൂണിറ്റി റഫറന്‍സ് ഗ്രന്ഥം 1975-ലും, 2001-ലും മലയാളി വരുംതലമുറയെ ഉദ്ദേശിച്ച് മൂന്നു വര്‍ഷംകൊണ്ട് മലയാള ഭാഷാ ആവശ്യത്തിനു ഉപയോഗിക്കത്തക്ക രീതിയില്‍ ‘ടെസ്റ്റ് ബുക്ക് ടു ലേണ്‍ മലയാളം’ എന്ന സ്റ്റഡി ഗൈഡും 2007-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

കെ.സി.എന്‍.എയുടെ പ്രസിഡന്റ് സര്‍വീസ് അവാര്‍ഡ്, നോര്‍ത്ത് അമേരിക്കന്‍ കമ്യൂണിറ്റിയുടെ ഏര്‍ലി സെലക്ടര്‍ റെക്കഗ്‌നേഷന്‍ അവാര്‍ഡ്, നാസാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്നും സര്‍വീസ് അവാര്‍ഡ്, ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ സര്‍വീസ് അവാര്‍ഡ്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ സേവനത്തിനു ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ പ്രാഥമിക ജോലിയില്‍ നിന്നും വിരമിച്ച് കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. മലയാളി കുട്ടികളുടെ വിദ്യാഭ്യാസ രംഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പെല്ലിംഗ് ബീ നടത്തുക, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവ വിദ്യാര്‍ത്ഥികളെ സഹായിക്കുക, മാനസീകമായും മാറാ രോഗത്താലും വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുക, മാതൃഭാഷയും കേരളീയ സംസ്കാരവും നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക, ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നീ ഫൗണ്ടേഷന്റെ ദൗത്യങ്ങള്‍ നിറവേറ്റുവാന്‍ ഇപ്പോള്‍ സമയം ചെലവഴിച്ചുകൊണ്ടിരിക്കുന്നു.

ഫൊക്കാനയില്‍ 1983-ലെ മലയാളി അലുംമ്‌നി ഓഫ് അമേരിക്കന്‍ കോളീഗ്‌സ് സെമിനാറിന്റെ കോര്‍ഡിനേറ്റര്‍, 1993 ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍, 2010 ഭാഷയ്‌ക്കൊരു ഡോളര്‍ കമ്മിറ്റി മെമ്പര്‍, 2008 മുതല്‍ 2010 വരേയും 2016 മുതല്‍ 2018 വരെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, 2008, 2018 കോ- ചെയര്‍ പേഴ്‌സണ്‍ ആയി ഫിനാന്‍സ് കമ്മിറ്റിയിലും രെജിസ്‌ട്രേഷനിലും പ്രവര്‍ത്തിച്ചിരുന്നു.

മുഖപക്ഷം കൂടാതെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന ഒരു രീതിയാണ് ആന്‍ഡ്രൂസിനുള്ളതെന്നു സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Print Friendly, PDF & Email

Related News

Leave a Comment