Flash News

അമേരിക്കയിലെ സിഎഎ വിരുദ്ധ പ്രകടനത്തില്‍ പാക്കിസ്താന്‍ അനുകൂലികളും

January 27, 2020

download_17വാഷിംഗ്ടണ്‍: പുതിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) വാഷിംഗ്ടണില്‍ സംഘടിപ്പിച്ച പ്രകടനത്തിനിടയിലേക്ക് പാക്കിസ്താന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി ഇന്ത്യന്‍ അമേരിക്കന്‍ നേതാവ് അഡാപ പ്രസാദ് പറഞ്ഞു. പകടനത്തില്‍ പാക്കിസ്താന്‍ അനുകൂല പോസ്റ്ററുകളുമായി ചിലര്‍ കടന്നുകൂടിയതായി അദ്ദേഹം പറയുന്നു.

സിഎഎയ്ക്കെതിരെ അടുത്തിടെ വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ പ്രത്യക്ഷപ്പെട്ട ചില പോസ്റ്ററുകളില്‍ നിന്ന് പാക്കിസ്താനെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ടെന്ന് അഡാപ പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി അദ്പ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ കാശ്മീര്‍ വിഘടനവാദി നേതാക്കളും പാക്-അമേരിക്കന്‍ വംശജരും നുഴഞ്ഞുകയറുകയായിരുന്നു എന്ന് കുറ്റപ്പെടുത്തി.

വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഎഎ പ്രാബല്യത്തില്‍ വന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കശ്മീര്‍ വിഘടനവാദ പ്രകടനത്തിന്‍റെ കോഓര്‍ഡിനേറ്ററായിരുന്ന പാക്-അമേരിക്കന്‍ ആക്ടിവിസ്റ്റ് ദക്ഷിണ രാജ, പാക്-അമേരിക്കന്‍ മുസ്ലിം പ്രവര്‍ത്തകന്‍ ഖുദായ് തന്‍വീര്‍ എന്നിവരും സിഎഎയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് പ്രസാദ് പറഞ്ഞു. തന്നെയുമല്ല, പാകിസ്ഥാന്‍, ഖാലിസ്ഥാന്‍ അനുകൂലികളും പ്രകടനത്തില്‍ പങ്കെടുത്തതായി അവകാശപ്പെടുന്നു

സിഎഎ വിരുദ്ധ പ്രകടനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പ്രസാദും സംഘവും പങ്കിട്ടു. അഞ്ഞൂറിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ ഈ പ്രകടനത്തില്‍ പങ്കെടുത്തു. ഈ പോസ്റ്ററുകളിലൊന്നില്‍ ‘ഹന്‍സ് കെ ലിയേ പാക്കിസ്ഥാന്‍ ഹായ്, ഫൈറ്റ് കെ ലിയേ ഹിന്ദുസ്ഥാന്‍’ എന്ന് ഉറുദുവില്‍ എഴുതിയിട്ടുണ്ടെന്ന് പ്രസാദ് അവകാശപ്പെട്ടു.

ഐ‌എസ്‌ഐയെ പിന്തുണയ്ക്കുന്നവരും പാക്കിസ്താന്‍ പിന്തുണയുള്ളവരുമായ ഇവര്‍ തങ്ങളുടെ രഹസ്യ അജണ്ടയ്ക്കായി സി എ എ പ്രകടനം ഉപയോഗിച്ചത് മോശമാണെന്ന് സിഎഎ വിരുദ്ധ റാലിയുടെ സംഘാടകര്‍ പറഞ്ഞു. ഖാലിസ്ഥാന്‍ അനുകൂലികളും ഈ പ്രകടനം ഉപയോഗിക്കുന്നുണ്ടെന്ന് പ്രസാദ് പറഞ്ഞു. സിഎഎയുടെ പ്രതിഷേധ റാലിയുടെ സംഘാടകരില്‍ ഒരാളാണ് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകന്‍ അര്‍ജുന്‍ സേഥി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top