സിഎഎയെക്കുറിച്ചുള്ള യുഎസ് കോണ്‍ഗ്രസ് ബ്രീഫിംഗില്‍ യുഎസ്‌‌സി‌ഐ‌ആര്‍‌എഫ് സാക്ഷി പറയും

congress-2വാഷിംഗ്ടണ്‍: അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ നടത്തിയ പ്രകടനങ്ങള്‍ക്കു ശേഷം യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്), ആംനസ്റ്റി ഇന്‍റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നീ സംഘടനകളിലെ വിദഗ്ധര്‍ തിങ്കളാഴ്ച പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് യു എസ് കോണ്‍ഗ്രസില്‍ സംക്ഷിപ്ത വിവരണം നല്‍കും.

വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്കോ, ഹ്യൂസ്റ്റണ്‍, ഇന്‍ഡ്യാനപൊളിസ്, മിനസോട്ട, ഡിട്രോയിറ്റ്, വിചിറ്റ, ബേ ഏരിയ, സിയാറ്റില്‍ എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ സ്ഥലങ്ങളില്‍ നടത്തിയ മാര്‍ച്ചുകള്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യു എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ സുനിത വിശ്വനാഥ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കോണ്‍ഗ്രസിന്‍റെ അഹ്സാന്‍ ഖാന്‍ എന്നിവരുടെ സം‌യുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരസ്യമായി വായിച്ചതിനോടൊപ്പം പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയേന്തി ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തോടും സിഎഎ വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി യുഎസ് സര്‍ക്കാരിനും യുഎസ് കോണ്‍ഗ്രസിനുമുള്ള എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് നടപടികളെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.

യുഎസ് കോണ്‍ഗ്രസ് ബ്രീഫിംഗിലെ വിദഗ്ദ്ധ പാനലില്‍ മഗ്സെസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ, ആംനസ്റ്റിയുടെ ഫ്രാന്‍സിസ്കോസ് ബെന്‍കോസ്മി എന്നിവരും ഉള്‍പ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment