Flash News

ഇസ്രയേലികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയം

January 27, 2020

Israel - Saudiജെറുസലേം: മതപരമായതും ബിസിനസ് സംബന്ധമായതുമായ സന്ദര്‍ശനങ്ങള്‍ക്കായി ഇസ്രയേല്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്ക് പോകാനുള്ള അനുമതി ഇസ്രയേല്‍ ഞായറാഴ്ച ഔദ്യോഗികമായി നല്‍കി. സൗദി അറേബ്യയിലേക്ക് ഇസ്രയേലികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ഉത്തരവില്‍ ആദ്യമായി ആഭ്യന്തരമന്ത്രി ആര്യേ ദെരി ഒപ്പുവച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം പരിമിതമായ പ്രായോഗിക സ്വാധീനമേ ചെലുത്തൂ. കാരണം ഇസ്രയേലികള്‍ ഇതിനു മുമ്പ് മറ്റു രാജ്യങ്ങള്‍ വഴി, പ്രത്യേകിച്ച് ജോര്‍ദാന്‍ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍, യഹൂദര്‍ക്കും ഇസ്രായേലി മുസ്ലീങ്ങള്‍ക്കും ഇത്തരം യാത്രകള്‍ക്ക് ഇസ്രായേല്‍ ഒരിക്കലും ഔദ്യോഗിക അനുമതി നല്‍കിയിരുന്നില്ല.

രണ്ട് അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, ഈജിപ്ത് എന്നിവയുമായി ഇസ്രയേലിന് സമാധാന കരാര്‍ ഉണ്ട്. എന്നാല്‍, പലസ്തീന്‍ പ്രദേശം കൈവശപ്പെടുത്തുന്നത് പക്ഷെ അറബ് ലോകവുമായി സമാനമായ കരാറുകള്‍ തടയുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

സുരക്ഷാ, നയതന്ത്ര സേവനങ്ങളുമായി ഏകോപിപ്പിച്ച് മുസ്ലിം തീര്‍ത്ഥാടന വേളകളില്‍ സൗദിയിലേക്കുള്ള യാത്രയ്ക്ക് (ഹജ്ജ്, ഉം‌റ) മതപരമായ ആവശ്യങ്ങള്‍ക്കായി അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

90 ദിവസത്തില്‍ കൂടാത്ത യാത്രകള്‍ക്കായി ‘ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുക്കാനോ നിക്ഷേപം തേടാനോ’ ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരെ സൗദി അറേബ്യയിലേക്ക് പോകാന്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിനസ്സ് യാത്രക്കാര്‍ സൗദി അറേബ്യയിലേക്കുള്ള പ്രവേശനം ക്രമീകരിച്ചിരിക്കണമെന്നും സര്‍ക്കാര്‍ സ്രോതസ്സില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നയപരമായ മാറ്റത്തിന് സൗദി ഭാഗത്തുനിന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍, അടുത്ത മാസങ്ങളില്‍ ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിലേക്ക് അത് വിരല്‍ ചൂണ്ടുന്നു.

നാസി മരണക്യാമ്പ് ഓഷ്വിറ്റ്സ് മോചിപ്പിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ ആഴ്ച പോളണ്ടിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് സൗദി അറേബ്യയിലെ മക്ക ആസ്ഥാനമായുള്ള മുസ്ലിം വേള്‍ഡ് ലീഗ് മേധാവി മുഹമ്മദ് അല്‍ ഇസ്സയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. ഇസ്ലാമിക സംഘടനകളുടെ മനോഭാവത്തിലെയും അറബ് രാജ്യങ്ങളിലെയും ഹോളോകോസ്റ്റിനോടും ജൂത ജനതയോടും ഉള്ള മാറ്റത്തിന്‍റെ മറ്റൊരു അടയാളമാണിതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിസഭാ യോഗത്തെത്തുടര്‍ന്ന് ഇസ്രയേലും ഫലസ്തീനികളും തമ്മിലുള്ള സമാധാനത്തിനായുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് പോയി.

ട്രംപിന്റെ മധ്യസ്ഥ ചര്‍ച്ച പലസ്തീനികള്‍ നിരസിച്ചുവെങ്കിലും ജൂണില്‍ പ്രഖ്യാപിച്ച സമാധാന പദ്ധതിയുടെ സാമ്പത്തിക ഘടകം ഉയര്‍ത്തിക്കൊണ്ട് ഇത് അംഗീകരിക്കാന്‍ പലസ്തീന്‍ അതോറിറ്റിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top