ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) 2020 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനവും റിപ്പബ്ലിക്ക് ഡേ ദിന ആഘോഷവും ജനുവരി 26 ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് നടത്തപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ പ്രമുഖ നിരൂപകനും സാഹിത്യകാരനുമായ ബോബി ബാല്‍ റിപ്പബ്ലിക് ദിന സന്ദേശം നല്കി, മതനിരപേക്ഷതയുടെ പ്രാധാന്യം ഇന്ത്യ പോലെയുള്ള രാജ്യത്തിന് എത്ര മാത്രം പ്രാധാന്യം ഉള്ളതാണെന്ന് അദ്ദേഹം സദസ്സിനെ ഓര്‍മപ്പെടുത്തി, മതപരമായോ വര്‍ഗ്ഗീയപരമായോ സാമൂഹ്യപരമായോ ഉണ്ടാകുന്ന ചേരിതിരിവുകള്‍ ഭാവിയില്‍ സമൂഹത്തിനു എത്ര മാത്രം ദോഷകരമായി ഭവിക്കാം എന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജയന് ജോസഫ് 2020 കമ്മറ്റിയുടെ പ്രസിഡന്റ് ദീപ്തി നായരെ സദസ്സിനു പരിചയപ്പെടുത്തി. അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്ണ്ടസിക്കു പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും നല്‍കണമെന്ന് എന്ന് ദീപ്തി അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് മറ്റു കമ്മറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും എല്ലാവര്ക്കും ചടങ്ങിലേക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു.
ദീപ്തി നായര്‍ പ്രസിഡന്റ്, ബൈജു വര്‍ഗീസ് സെക്രട്ടറി, വിജേഷ് കാരാട്ട് ട്രഷറര്‍. വൈസ് പ്രസിഡന്റ് അലക്സ് ജോണ്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ മനോജ് ഫ്രാന്‍സിസ്.
ചാരിറ്റി അഫയേഴ്സ് – പീറ്റര്‍ ജോര്‍ജ്; പബ്ലിക് & സോഷ്യല്‍ അഫയേഴ്സ് – നിര്‍മ്മല്‍ മുകുന്ദന്; കള്‍ച്ചറല്‍ അഫയേഴ്സ് – പ്രീത വീട്ടില്‍; മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ – സോഫിയ മാത്യു; യൂത്ത് അഫയേഴ്സ് – ശ്രീജിത്ത് അരവിന്ദന്; എക്സ് ഒഫീഷ്യോ – ജയന് ജോസഫ് എന്നിവര്‍ ആണ് 2020
എക്സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍ – പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ആയി അലക്സ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന് എബ്രഹാം എന്നിവര്‍ തുടരും. ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.
ട്രെഷറര്‍ വിജേഷ് കാരാട്ട് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply