Flash News

ഡാളസ് സെന്റ് ജോര്‍ജ് ഇടവകയില്‍ മൂന്ന് നോമ്പാചരണ ധ്യാന ശുശ്രുഷ

January 28, 2020 , ഷാജി രാമപുരം

Imageഡാളസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ മൂന്ന് നോയമ്പാചരണ ധ്യാന ശുശ്രുഷകള്‍ക്ക് പ്രമുഖ പ്രഭാഷകനും, സെന്റ്.എഫ്രേം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് അദ്ധ്യാപകനും, ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറിയും, സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം മുന്‍ ഡയറക്ടറും, സഭാ മാനേജിങ് കമ്മറ്റി അംഗവുമായ റവ.ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കുന്നു.

ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടും, വചന ശുശ്രുഷയോടും കൂടി ആരംഭിക്കുന്ന മൂന്ന് നോയമ്പാചരണ ശുശ്രുഷ ഫെബ്രുവരി 5 ബുധനാഴ്ച്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന ശുശ്രുഷയോടും, നേര്‍ച്ച വിളമ്പോടും കൂടെ സമാപിക്കും.

തിങ്കള്‍, ചൊവ്വ, ബുധന്‍ (ഫെബ്രുവരി 3,4,5) ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെ നടത്തപ്പെടുന്ന ശുശ്രുഷകളില്‍ പ്രാര്‍ത്ഥന, വേദപുസ്തക പാരായണം, ധ്യാനം, വചന പ്രഭാഷണം, ആത്മീയ ഗാന ശുശ്രുഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദൈവേഷ്ടം നിറവേറ്റുക (Fulfill God’s will) എന്ന വിഷയത്തെ അധികരിച്ച് ഈ ദിവസങ്ങളില്‍ വൈകിട്ട് വചന പ്രഭാഷണം ഉണ്ടായിരിക്കും.

മൂന്ന് നോയമ്പാചരണ ശുശ്രുഷകളിലേക്ക് ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ്, ട്രസ്റ്റി ഉമ്മന്‍ വെട്ടിയില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ ഇട്ടി (കണ്‍വീനര്‍) 470 282 7028.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top