കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

Gudaibiya-1ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയാ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ നാരായണന്‍റെ സ്വാഗതത്തോടെ ആദിലിയ ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. കെ പി സി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാര്‍, സല്‍മാനിയ ഏരിയ സെക്രട്ടറി ലിജു ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ ഹരികുമാറിന്‍റെയും, നാരായണന്‍റെയും മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികള്‍:

പ്രസിഡന്റ് – സുനില്‍ ശശിധരന്‍
സെക്രട്ടറി – ജയിംസ് രാജ്
ട്രഷറര്‍ – ഷിനു താജുദ്ദീന്‍ സാഹിബ്
വൈസ് പ്രസിഡന്റ് – സരസ് ദേവ്
ജോ. സെക്രട്ടറി – പ്രവീണ്‍ പിള്ള

ഗുദൈബിയയിലും പരിസരപ്രദേശത്തുമുള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 33910505 , 33205249 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Gudaibiya-2

Print Friendly, PDF & Email

Related News

Leave a Comment