Flash News

ഇന്നത്തെ നക്ഷത്ര ഫലം (29-01-2020)

January 29, 2020

IMG_9793അശ്വതി: ആഗ്രഹങ്ങള്‍ സാധിക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ കരാറു ജോലിയില്‍ ഒപ്പുവയ്ക്കും. വ്യവസ്ഥകള്‍ പാലിക്കും.

ഭരണി : അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും.

കാര്‍ത്തിക : ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും. പൊതുജന ആവശ്യങ്ങള്‍ ക്കായി ഭരണാധികാരികളെ കാണും. ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സർവാത്മനാസഹകരിക്കും.

രോഹിണി : ദുഷ്ചിന്തകള്‍ അകറ്റാന്‍ ഈശ്വരപ്രാർഥനകള്‍ സഹായകമാകും. വിജ്ഞാ നങ്ങള്‍ കൈമാറും. കാര്യങ്ങള്‍ ശരിയായ നിഗമനത്തിലെത്തിച്ചേരും. പദ്ധതികള്‍ക്ക് പൂർണരൂപമുണ്ടാകും.

മകയിരം: ഈശ്വരപ്രർഥനകളാല്‍ മനോവിഷമത്തിനു കുറവുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. വാക്കുകള്‍ ഫലിക്കും. അറിവുളളമേഖല കളില്‍ പണം മുടക്കും.

തിരുവാതിര : അധികസംസാരം ഉപേക്ഷിക്കണം. അസൂയാലുക്കളുടെ കുപ്രചരണ ത്താല്‍ മനോവിഷമം തോന്നും. സൂക്ഷ്മതയോടുകൂടി ചെയ്യേണ്ടതായകാര്യങ്ങള്‍ക്ക് അലസത തോന്നും.

പുണര്‍തം : മുന്‍കോപം നിയന്ത്രിക്കണം. വ്യാപാര ആവശ്യങ്ങള്‍ക്കുള്ള യാത്ര വിഫലമാകും. ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

പൂയം: അവിചാരിതമായുള്ള ആത്മബന്ധം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. പ്രവര്‍ ത്തനങ്ങളില്‍ പുരോഗതി കുറയും. വഞ്ചനയില്‍ അകപ്പെടരുത്. അദൃശ്യമായ പണമിടപാടുകളില്‍ നിന്നു പിന്മാറണം.

ആയില്യം : സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ അവധിയെടുക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

മകം : കീഴ്ജീവനക്കാര്‍ വരുത്തിവച്ച അബദ്ധം തിരുത്താനിടവരും. അന്ധമായ വി ശ്വാസം പണനഷ്ടമുണ്ടാക്കും. വ്യക്തിത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും.

പൂരം : ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ഉത്രം: പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പൊതുജനപിന്തുണയും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിജയവും കുടുംബജീവിതത്തില്‍ സംതൃപ്തിയും ഉണ്ടാകും.

അത്തം : യാഥാർഥ്യത്തോടുകൂടിയ സമീപനം സര്‍വകാര്യവിജയത്തിനും വഴിയൊരുക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. പുതിയ കർമമേഖലകള്‍ തുടങ്ങും. അവധി ലഭിച്ചതിനാല്‍ പുണ്യതീർഥയാത്രകള്‍ക്ക് ഏര്‍പ്പാടുചെയ്യും.

ചിത്ര : വിതരണരംഗങ്ങളില്‍ ഉണര്‍വ് ഉണ്ടാകും. കുടുംബസംരക്ഷണച്ചുമതല ഏറ്റെടുക്കാനിടവരും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

ചോതി : സാമ്പത്തികപുരോഗതി ഉണ്ടാകും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭി യ്ക്കും. സല്‍ക്കർമങ്ങള്‍ക്ക് സർവാത്മനാസഹകരിക്കും. ആത്മവിശ്വാസം വർധിക്കും.

വിശാഖം : അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായിവരും. വിശ്വാസവഞ്ചനയില്‍ അ കപ്പെടാതെ സൂക്ഷിക്കണം. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും.

അനിഴം : കര്‍ക്കശ ബുദ്ധി ഒഴിവാക്കണം. വിട്ടുവീഴ്ചയ്ക്കു തയാറാകും. തര്‍ക്കത്തിനു പോകരുത്. സാമ്പത്തികപ്രതിസന്ധിതരണം ചെയ്യാൻ ഭൂമിപണയപ്പെടുത്തും.

തൃക്കേട്ട : കഠിനാദ്ധ്വാനത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ബന്ധുവിന് ചികിത്സയ്ക്ക് സാമ്പത്തികസഹായം ചെയ്യും.

മൂലം : അനുബന്ധവ്യാപാരം തുടങ്ങുവാന്‍ നിര്‍ദ്ദേശവും ഉപദേശവും തേടും. സജ്ജന സംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ദാമ്പത്യജീവിതം സുഖമായിരിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

പൂരാടം : ദൗത്യങ്ങള്‍ പൂർണതകൈവരിക്കും. ചര്‍ച്ചകള്‍ വിജയിക്കും. തീരുമാനങ്ങ ളില്‍ ഔചിത്യമുണ്ടാകും. ഈശ്വരപ്രാർഥനകളാല്‍ മനസമാധാനമുണ്ടാകും. പ്രതാപവും ഐശ്വര്യവും ഉണ്ടാകും.

ഉത്രാടം : മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീർക്കാന്‍ അവസരമുണ്ടാകും. ഏ റെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും. സര്‍ര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും.

തിരുവോണം : സുകൃതകർമങ്ങളില്‍ പങ്കെടുക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നല്‍കുന്ന പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും ആത്മസാക്ഷാത്കാരവും തോന്നും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമാകും.

അവിട്ടം : വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. പ്രതികരണശേഷി വർധിയ് ക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. തൊഴില്‍മേഖലകളിലെ അപ ര്യാപ്തതകള്‍ പരിഹരിക്കും.

പൂരോരുട്ടാതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.

ഉത്രട്ടാതി : പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേരും. നവദമ്പതികളെ ആശീര്‍വ ദിക്കുവാനവസരമുണ്ടാകും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും.

രേവതി : ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. തൊഴില്‍ മേഖലകളില്‍ ആശങ്കവർധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top