വനിതാ ദിനത്തില്‍ ജീവിത വിജയം നേടിയ വനിതകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു

vanithaടൊറോന്റോ : കലയിലൂടെ സാമൂഹ്യ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ് ഡാംസല്‍സ് എന്ന നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനം വര്‍ഷം തോറും നല്‍കിവരുന്ന “ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള അവാര്‍ഡിനുള്ള ” (Toronto IWD Women Achievers Award 2020) നാമനിര്‍ദ്ദേശ പത്രികകള്‍ ക്ഷണിച്ചു.

കല, സാഹിത്യം, രാഷ്ട്രീയം, രാഷ്ട്രീയം , ബിസിനസ് , മീഡിയ, സ്വയം തൊഴില്‍, ചാരിറ്റി, വിദ്യാഭ്യാസം , ആരോഗ്യം, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും വിജയം കൈവരിച്ച 10 വനിതകളെയാണ് എല്ലാ വര്‍ഷവും അവാര്‍ഡിന് പരിഗണിക്കുന്നത് .

ഡോ.റോബര്‍ട്ടാ ബോണ്ടാര്‍ , കാതലീന്‍ വൈയ്ന്‍, മേനക തക്കര്‍ , ഡോ. ആഷാ സേഥ്, ഹെയ്‌സല്‍ മെക്കാലിന്‍, ഡിലോറസ് ലോറന്‍സ് എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാക്കള്‍.

സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച് ജീവിത വിജയം നേടിയ സ്ത്രീകളെ നിങ്ങള്‍ക്ക് അറിയുകയും , അവര്‍ക്ക് ഒരു അംഗീകാരം ലഭിക്കേണ്ടത് ഒരു ആവശ്യമെന്ന് തോന്നുകയും ചെയ്യുന്നെങ്കില്‍, അവരുടെ പേര് അവാര്‍ഡിനായി നിര്‍ദേശിക്കാവുന്നതാണ് . അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള ഒരു ലഖുവിവരണവും ഫോട്ടോയും സഹിതം ഓണ്‍ ലൈനില്‍ നോമിനേഷന്‍ പൂരിപ്പിച്ച് അയയ്ക്കുക . സ്വന്തമായി അയക്കുന്ന നോമിനേഷനുകളും പരിഗണിക്കും.ജനുവരി 31 ആണ് നോമിനേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി.

പ്രിലിമിനറി നോമിനേഷനുകള്‍ വിദഗ്ധ സമിതി പരിശോധിച്ചതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു അവാര്‍ഡിനുള്ള ഫോറം അയച്ചുകൊടുക്കും. ഫെബ്രുവരിയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.മാര്‍ച്ച് 7 ശനിയാഴ്ച ടൊറൊന്റോ സിറ്റി ഹാളില്‍ നടക്കുന്ന “ഇന്റര്‍ നാഷണല്‍ വിമന്‍സ് ഡേ ” ആഘോഷങ്ങളോടനുബന്ധിച്ച് ഫെഡറല്‍ പ്രൊവിഷ്യല്‍ മന്ത്രിമാരും , ഒന്റാരിയോ പ്രീമിയറും മേയറുമൊക്കെ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ് . “Each for Equal” – An equal world is an enabled world” എന്നതാണ് ഈ വര്‍ഷത്തെ വനിതാദിന ആഘോഷങ്ങളുടെ പ്രമേയം.

കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷന്‍ ഫോറത്തിനും അവരുടെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com സന്ദര്‍ശിക്കുക.

ddshows.com@gmail.com എന്ന ഈമെയിലിലും നോമിനേഷന്‍ അയക്കാവുന്നതാണ് .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News