വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് നവ നേതൃത്വം

WMA Committee 2020ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ വിജയക്കൊടി പാറിച്ച് 45 വര്‍ഷം പിന്നിട്ട വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഗണേഷ് നായര്‍ (പ്രസിഡന്‍റ്), കെ ജി ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡന്‍റ്), ടെറന്‍സണ്‍ തോമസ് (സെക്രട്ടറി), രാജന്‍ ടി ജേക്കബ് (ട്രഷറര്‍), ഷാജന്‍ ജോര്‍ജ് (ജോ. സെക്രട്ടറി) എന്നിവരും, കമ്മിറ്റി അംഗങ്ങളായി കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ സി വര്‍ഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വര്‍ക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോണ്‍, ബിപിന്‍ ദിവാകരന്‍, ഷോളി കുമ്പിളുവേലില്‍, സുരേന്ദ്രന്‍ നായര്‍, നിരീഷ് ഉമ്മന്‍, പ്രിന്‍സ് തോമസ്, കെ. കെ. ജോണ്‍സന്‍, ജോയി ഇട്ടന്‍ (എക്സ് ഓഫിഷ്യൊ) എന്നിവരുമാണ് പുതിയ ഭാരവാഹികള്‍.

ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി കെ.ജെ. ഗ്രിഗറിയെ തെരഞ്ഞെടുത്തു. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ചാക്കോ പി ജോര്‍ജ് (അനി), എം.വി.കുര്യന്‍, ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവരാണ്. ഓഡിറ്റേഴ്സ് ആയി ലീന ആലപ്പാട്ട്, മാത്യു ജോസഫ്, മെന്‍സ് ഫോറം ചെയര്‍ ആയി രാധാ മേനോനെയും തെരഞ്ഞുടുത്തു. ചാക്കോ പി ജോര്‍ജ് ആണ് പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍.

നിയുക്ത പ്രസിഡന്‍റ് ഗണേഷ് നായര്‍ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയില്‍ എത്തിയ ശേഷവും അമേരിക്കയുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ സെക്രട്ടറി, ട്രഷര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന സിനിമാ സംവിധായകനും എഴുത്തുകാരനുമാണ്. അവര്‍ക്കൊപ്പം എന്ന മൂവിയും വളരെ അധികം ഷോര്‍ട്ട് ഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

നിയുക്ത വൈസ് പ്രസിഡന്‍റ് കെ ജി ജനാര്‍ദ്ദനന്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റാണ്. ഇന്‍ഷുറന്‍സ് മേഘലയില്‍ സജീവമായ അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.

നിയുക്ത സെക്രട്ടറി ടെറന്‍സണ്‍ തോമസ് രണ്ടു പ്രാവശ്യം അസോസിയേഷന്‍റെ പ്രസിഡന്‍റും നിരവധി മറ്റു സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഫൊക്കാനയുടെ സെക്രട്ടറി പദവിയും അലങ്കരിച്ചിട്ടുണ്ട്.

നിയുക്ത ട്രഷറര്‍ രാജന്‍ ടി ജേക്കബ് അസോസിയേഷന്‍റെ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജന്‍ ജോര്‍ജ് ന്യൂയോര്‍ക്കില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. അസോസിയേഷനില്‍ വളരെ കാലമായി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയ ചാക്കോ പി ജോര്‍ജ് വളരെ കാലമായി അസോസിയേഷന്‍റെ കമ്മിറ്റി അംഗമായി സേവനം അനുഷ്ടിക്കുന്നു. അമേരിക്കയില്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തിയാണ് അദ്ദേഹം.

രണ്ടായിരത്തിലധികം അംഗങ്ങളുള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ എക്കാലത്തേയും പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ തെരഞ്ഞുടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ആയിരുന്ന ചാക്കോ പി ജോര്‍ജ്, എം.വി.കുര്യന്‍, ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവര്‍ അഭിപ്രയപ്പെട്ടു. പുതിയതായി തെരഞ്ഞടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും അവര്‍ അഭിനന്ദിച്ചു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment