അമൃത വിശ്വവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കാവ് അമൃതപുരി ക്യാമ്പസില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ദേശീയ തല മള്‍ട്ടി ഫെസ്റ്റ് ‘വിദ്യുത് 2020′ ഐഎസ്ആര്‍ഒ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. സുനില്‍ കുമാര്‍ ബുധനാഴ്ച ഉത്ഘാടനം ചെയ്തു.’ഹീല്‍ ദി വേള്‍ഡ്’ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി നടക്കുന്ന ഫെസ്റ്റ് ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ നടക്കും.
ഹീല്‍ ദി വേള്‍ഡ് എന്ന ആശയം തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ലോകത്തെ സുഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇരുപത് മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടുന്നത് പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. എസ്.എന്‍. ജ്യോതി, സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. നന്ദകുമാരന്, സ്കൂള്‍ ഓഫ് ബിസിനസ്സ് ചെയര്‍പേഴ്സണ്‍ ഡോ. രാജീവ് നായര്‍, സ്കൂള്‍ ഓഫ് ബയോടെക്നോളജി അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുദര്‍ശ് ലാല്‍, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ അക്ഷയ് വിശ്വനാഥ്, സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ ബിനു പി.കെ എന്നിവര്‍ സംബന്ധിച്ചു.
സാങ്കേതിക വിദ്യ, കലാ-സാംസ്കാരികം, കായികം എന്നീ രംഗങ്ങളില്‍ യുവാക്കളുടെ ക്രിയാത്മകത വെളിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ഇരുപതിനായിരത്തിലേറെ ആളുകള്‍ ഭാഗമാകും.
സയന്‍സ് ആന്‍ഡ് ടെക്നോളജി, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍, എന്‍വയോണ്‍മെന്റ് കെയര്‍, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധതരം വിഷയങ്ങളെ ആസ്പദമാക്കി ഇരുപത്താറിലധികം വര്‍ക്ക് ഷോപ്പുകള്‍ ഫെസ്റ്റില്‍ നടക്കും. സാങ്കേതിക വിദ്യ, കല, മറ്റ് മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ലോകപ്രശസ്ത ബാന്‍ഡായ ന്യൂക്ലിയ, പ്രശസ്ത ഇന്ത്യന്‍ കര്‍ണ്ണാടിക് റോക്ക് ബാന്‍ഡ് അഗം എന്നിവ ഇത്തവണ വിദ്യുതില്‍ മാറ്റുരയ്ക്കും. വിവിധ തരം കലസാംസ്കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറും.15 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി 35 ലധികം മത്സരങ്ങള്‍ നടക്കും. ശാസ്ത്രസാങ്കേതിക രംഗത്തെ വിദ്യാര്‍ഥികളുടെ മികച്ച കണ്ടുപിടിത്തങ്ങള്‍ ഫെസ്റ്റില്‍ അവതരിപ്പിക്കും. മനുഷ്യനും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുമിക്കുന്ന ഭൂമിയില്‍ ‘നമുക്കായ് ഒരു നല്ലിടം’ എന്ന ആശയം മുന്‍നിര്‍ത്തി ‘ഹീല്‍ ദി വേള്‍ഡ്’ എന്ന ആപ്തവാക്യവുമായാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നത്.
സ്പെക്ട്ര-സ്കൂള്‍ എക്സിബിഷന്, എഡി ആസ്ട്രാ കോളേജ് എക്സ്പോ, ഓട്ടോ എക്സ്പോയുടെ ഭാഗമായുള്ള ബൈക്ക് റാലി, ലൈഫ് സയന്‍സസ് എക്സ്പോ, അമൃത വില്ലേജ് എക്സ്പോ, വിദ്യുത് സ്പോര്‍ട്സ് കാര്‍ണിവല്‍ എന്നിവയാണ് ഫെസ്റ്റിന്റെ മറ്റു പ്രത്യേകതകള്‍.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news