ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

EPbZ-sCU4AA4qLr (1)തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണ്ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനി മുതല്‍ ഗവര്‍ണ്ണര്‍ക്കൊപ്പം ഉണ്ടാവുക.

പൗരത്വനിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഗവർണ്ണർക്കെതിരെ സംസ്ഥാനത്ത് പലയിടത്തും  കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റിയിട്ടുണ്ട്.  ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍  സ്ഥാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment