ഐസ്‌എല്‍: ഒഡീഷയും ഗോവയും നേര്‍ക്കു നേര്‍; ഒഡീഷയ്ക്ക് നിര്‍ണ്ണായക മത്സരം

odishafc-fcgoa-1580276251ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഒഡിഷ നിര്‍ണായക മത്സരത്തില്‍ ഗോവയെ നേരിടാനൊരുങ്ങുന്നു. ഭുവനേശ്വറില്‍ ബുധനാഴ്ച രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫിലെത്താന്‍ ഒഡിഷയ്ക്ക് ജയം അനിവാര്യമാണ്. മുംബൈ സിറ്റിയുമായി പ്ലേ ഓഫിലെത്താന്‍ കഠിനമായ മത്സരം നടക്കുന്നതിനാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഒഡിഷയുടെ വിധിയെഴുതുക.

സീസണില്‍ 14 കളികളില്‍ നിന്നും 9 ഗോളുകള്‍ നേടിയ അരിദാനെ സന്റാനയാണ് ഒഡിഷയ്ക്ക് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. സന്റാന പരിക്കേറ്റ് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയാണ്. പുതുതായി ടീമിലെത്തിയ മാനുവേല്‍ ഒന്‍വുവിലാണ് ടീമിന്റെ ഇനുയുള്ള പ്രതീക്ഷ. കളിക്കാരുടെ പരിക്കും കാര്‍ലോസ് ഡെല്‍ഗാഡോയുടെ സസ്‌പെന്‍ഷനും ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒഡിഷയ്ക്ക് തലവേദനയാകും.

കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഗോവ ഇത്തവണയും വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. 14 കളികളില്‍നിന്നും 27 പോയന്റുള്ള ഗോവയ്ക്ക് ജയത്തോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയും. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടീമിന് എവേ മത്സരങ്ങളില്‍ ഇത്തവണ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ ഫോം തുടര്‍ന്നാല്‍ ഒഡിഷയ്‌ക്കെതിരെയും ജയം ആവര്‍ത്തിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment