‘പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല’ വെല്‍ഫെയര്‍ പാര്‍ട്ടി രക്തസാക്ഷി ദിന സമ്മേളനം മക്കരപ്പറമ്പില്‍

01മക്കരപ്പറമ്പ: ‘പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല’ തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച മക്കരപ്പറമ്പില്‍ രക്തസാക്ഷി ദിന സമ്മേളനം നടത്തും.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രതിഷേധ നാടകം ‘ബൗ.. ബൗ.. ബൗരത്വം’, പ്രതിഷേധ പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ നടക്കും.

ചന്ദ്രിക ദിനപത്രം എഡിറ്റര്‍ സി.പി സൈതലവി, എം മൊയ്തു മാസ്റ്റര്‍ (കോണ്‍ഗ്രസ്), കുന്നത്ത് മുഹമ്മദ് (മുസ്ലിം ലീഗ്), ഷറഫുദ്ദീന്‍ പി.ടി (സി.പി.ഐ), മധു ജനാര്‍ദ്ദനന്‍ (സിനിമ പ്രവര്‍ത്തകന്‍), പരമാനന്ദന്‍ മങ്കട (എഫ്.ഐ.ടി.യു), അലവിക്കുട്ടി സി.എച്ച് (ഐ.എന്‍.എല്‍), ഷൈജു കരിഞ്ചാപ്പാടി (കേരള ദളിത് യുവജന ഫെഡറേഷന്‍ (ഡെമോക്രാറ്റിക്), അബ്ദുസ്സലാം (എസ്.ഡി.പി.ഐ), പി.രാജീവ് (ആറങ്ങോട്ട് ശിവക്ഷേത്രം), മുഹമ്മദ് മുംതാസ് സി.എച്ച് (ജമാഅത്തെ ഇസ്ലാമി), അനില്‍ ടി.വി (കുളത്തറക്കാട് വിഷ്ണു ക്ഷേത്രം), ഹന്‍ഷില പട്ടക്കാല്‍ (മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗം), ഡോ. സിന്ധ്യ ഐസക് (വുമണ്‍ ജസ്റ്റിസ് മൂവ്മെന്‍റ്), നബീല്‍ അമീന്‍ (ഫ്രറ്റേണിറ്റി മൂവ്മെന്‍റ്), ഖാദര്‍ അങ്ങാടിപ്പുറം (വെല്‍ഫെയര്‍ പാര്‍ട്ടി), സലാം വെങ്കിട്ട (വ്യാപാരി വ്യവസായി ഏകോപന സമിതി), ആരിഫ് ചുണ്ടയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), സലാം സി.എച്ച്, എ.ടി മുഹമ്മദ് എന്നിവര്‍ സംസാരിക്കും.

IMG-20200127-WA0067IMG-20200128-WA0055


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment