Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ അന്‍പതോളം യു എസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗണ്‍

January 29, 2020

 

530132_49759557വാഷിംഗ്ടണ്‍ ഡി.സി: ഈ മാസം ആദ്യം ഇറാഖിലെ യു എസ് സൈനിക ക്യാമ്പില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് 50 അമേരിക്കന്‍ സൈനികരുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി പെന്‍റഗണ്‍ അറിയിച്ചു. നേരത്തെ 34 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 50 പേരില്‍ കൂടുതലായെന്നാണ് പെന്റഗണ്‍ വക്താവ് ലെഫ്റ്റനന്‍റ് കേണല്‍ തോമസ് ക്യാംബെല്‍ പറഞ്ഞത്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തില്‍ പറഞ്ഞിരുന്നത് ജനുവരി 8-നുണ്ടായ ഇറാന്‍റെ ആക്രമണത്തില്‍ യുഎസ് സേനാംഗങ്ങള്‍ക്ക് പരിക്കൊന്നും ഏറ്റിട്ടില്ലെന്നായിരുന്നു. പടിഞ്ഞാറന്‍ ഇറാഖിലെെ എന്‍ അല്‍ ആസാദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റതായി പെന്‍റഗണ്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

തലവേദന, തലകറക്കം, പ്രകാശത്തോടുള്ള സംവേദനക്ഷമത, ഓക്കാനം എന്നിവ തലച്ചോറിനുണ്ടായ ആഘാതത്തിന്റെ ലക്ഷണങ്ങളാണ്.

50 പേരില്‍ മുപ്പത്തിയൊന്ന് പേര്‍ ഇറാഖില്‍ ചികിത്സ തേടി ഡ്യൂട്ടിയിലേക്ക് മടങ്ങി. ഇതില്‍ 15 പേരില്‍ അടുത്തിടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

പതിനെട്ട് പേരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയെന്നും ഒരാളെ കുവൈത്തിലേക്ക് അയച്ചതായും പിന്നീട് ആ സൈനികന്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയതായും പെന്റഗണ്‍ വക്താവ് പറഞ്ഞു.

എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല, ചിലപ്പോള്‍ സൈനികരുടെ എണ്ണം കൂടിയേക്കാമെന്നും ക്യാംബെല്‍ പറഞ്ഞു. സൈനികരുടെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇറാന്‍റെ ആക്രമണ വാദത്തിന് ബലമേകുകയാണ്.

സൈനികര്‍ക്ക് പരിക്കേറ്റ വിവരം അറിഞ്ഞ പ്രസിഡന്റ് ട്രം‌പ് ‘അവര്‍ക്ക് തലവേദനയും മറ്റ് ചില കാര്യങ്ങളും ഉണ്ടെന്ന് കേട്ടു’
എന്ന് പ്രതികരിച്ചത് വിമുക്ത ഭടന്മാരുടെ വിമര്‍ശനത്തിന് കാരണമായി. ‘തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ക്ക് പ്രസിഡന്‍റില്‍ നിന്ന് ഞങ്ങളുടെ സേനാംഗങ്ങള്‍ മാപ്പ് പ്രതീക്ഷിക്കുന്നു’ എന്നാണ് വെറ്ററന്‍സ് ഓഫ് ഫോറിന്‍ വാര്‍സിന്‍റെ ദേശീയ കമാന്‍ഡറായ വില്യം ഷ്മിറ്റ്സ് പറഞ്ഞത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നായിരുന്നു പ്രസിഡന്‍റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിരവധി
സൈനികര്‍ക്ക് പരിക്കേറ്റന്ന കണക്കുമായാണ് പെന്‍റഗണ്‍ ഇപ്പോള്‍ രംഗത്തെത്തിയത്. അപകടത്തിന്‍റെ തോത് കണക്കാക്കി വരികയാണ്. ഇതോടെ ആക്രമണത്തില്‍ തങ്ങള്‍ക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന ട്രംപിന്‍റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. സൈനികര്‍ക്ക് തലവേദന മാത്രമാണെന്നും ഗുരുതരമായ പരിക്കേറ്റില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ 10വര്‍ഷത്തിനിടെ ഏകദേശം 4,08,000 സൈനികര്‍ തലച്ചോറിന് ക്ഷതമേറ്റ് യു.എസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്ത സി ഐ എ തലവന്‍ മൈക്കള്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധീനതയിലുള്ള പ്രദേശത്ത് തകര്‍ന്നുവീണ യു എസ് വിമാനത്തില്‍ മൈക്കള്‍ ഡി ആന്‍ഡ്രിയ യാത്ര ചെയ്തിരുന്നെന്നും ഇദ്ദേഹം കൊല്ലപ്പെട്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിച്ച് റഷ്യന്‍ ഇന്‍റലിജന്‍സ് രംഗത്തെത്തിയിട്ടുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top