ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവലില്‍ ഷൈലേഷ് ലഖ്താക്കിയ മുഖ്യാതിഥി

FOMAA SUNSHINE REGION 2020 YFഫ്ലോറിഡ: ഫെബ്രുവരി 1 ശനിയാഴ്ച റെജി ചെറിയാന്‍ നഗറില്‍ (റ്റാമ്പാ സൈന്റ്‌ ജോസഫ്‌സ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍) വെച്ച് നടത്തപ്പെടുന്ന ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 യുടെ മുഖ്യാതിഥിയായി അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡപ്യൂട്ടി കോണ്‍സുലര്‍ ജനറല്‍ ഷൈലേഷ് ലഖ്താക്കിയ പങ്കെടുക്കും. ഈ പരിപാടിയുടെ വന്‍ വിജയത്തിനായുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയതായി റീജിയന്‍ ആര്‍ വി പി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു.

യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വേദികളിലായി അണിയിച്ചൊരുക്കുന്ന ഫോമായുടെ ഈ കലാമാമാങ്കത്തിന് ഇതിനോടകം നല്ല ജനപ്രീതി നേടിക്കഴിഞ്ഞു. പ്രവാസിയായാലും, നമ്മുടെ നാടിന്റെ കലാരൂപങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് മലയാളിയുടെ പാരമ്പര്യമാണ്. ഫോമായുടെ കാര്‍മ്മികതത്വത്തില്‍ നടാടെ ഇതുനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ കൃത്യം 8 : 30 തന്നെ രജിസ്‌ടേഷന്‍ നടപടികള്‍ ആരംഭിക്കുന്നതായിരിക്കുമെന്നും വിവിധ മത്സരങ്ങളിലായി ഏകദേശം ഇരുനൂറ്റിഅറുപതില്പരം എന്‍ട്രികള്‍ ലഭിച്ചതായും യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍ ജഗതി നായരും രജിസ്‌ടേഷന്‍ കോഡിനേറ്റര്‍ അനീന ലിജുവും അറിയിച്ചു. സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും, ഫ്‌ളോറിഡാ നിവാസികളായ എല്ലാ അഭ്യുദയകാംക്ഷികളുടെയും പരിപൂര്‍ണ പിന്തുണയും, സാന്നിദ്ധ്യസഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നതായി ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയന്‍ കണ്‍വീനര്‍ ജോമോന്‍ തേക്കേതൊട്ടിയില്‍, റീജിയന്‍ പി ആര്‍ ഒ അശോക് പിള്ള, റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവര്‍ അറിയിച്ചു. ഫോമായുടെ എല്ലാ ദേശീയ നേതാക്കളുടെയും, വിവിധ റീജിയണല്‍ നേതാക്കളുടെയും, സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള എല്ലാ അസോസിയേഷന്‍ നേതാക്കളുടെയും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി യൂത്ത് ഫെസ്റ്റിവല്‍ കമ്മറ്റിക്കുവേണ്ടി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു.

അമേരിക്കന്‍ കലാസാംസ്കാരിക ഭൂപടത്തില്‍ മലയാളിയുടെ വേറിട്ട യുവജനോത്സവമായിരിക്കും ഇതന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ എലലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് അറിയിച്ചു.

WhatsApp Image 2020-01-29 at 1.04.09 PM

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment