ഗവര്‍ണറെ തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്തത്, പക്ഷേ തടഞ്ഞവര്‍ക്കെതിരെ നടപടിയില്ല”- സ്പീക്കര്‍

1_294തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയ്ക്കുള്ളില്‍ തടഞ്ഞ എംഎല്‍എമാര്‍ക്കെതിരെ നടപടിയില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറെ തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ക്ക് വഴിയൊരുക്കാനാണ് ആവശ്യപ്പെട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷാംഗങ്ങളെ കയ്യേറ്റം ചെയ്‌തെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതി അന്വേഷിക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഭാഗത്തിലെ ഗവര്‍ണറുടെ വിയോജിപ്പ് സഭാരേഖകളിലുണ്ടാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലുള്ളതേ സഭാ രേഖയിലുണ്ടാകൂ. മന്ത്രിസഭ അംഗീകരിച്ച നയമാണ് ഗവര്‍ണര്‍ സഭയെ അറിയിച്ചത്. ഇതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറാട്ടിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രമേയത്തിന് സമയം അനുവദിക്കണമോയെന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂവെന്നും സ്പീക്കര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment