ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നം: ട്രം‌പിന്റെ ദ്വിരാഷ്ട്ര പദ്ധതി നിരാകരിച്ച് പലസ്തീന്‍; ഒരുതരത്തിലും ജറുസലേം വിട്ടുതരുന്ന പ്രശ്നമില്ലെന്ന് മഹ്മൂദ് അബ്ബാസ്

isra2ഇസ്രയേല്‍ – ഫലസ്തീന്‍ പ്രശ്നപരിഹാരമെന്നോണം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിരാഷ്ട്ര പദ്ധതിയെ ഫലസ്തീന്‍ നിരാകരിച്ചു. യാതൊരു കാരണവശാലും ജറുസലേം വിട്ടുതരുന്ന പ്രശ്നമേ ഇല്ലെന്നാണ് അവരുടെ നിലപാട്.

ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, ഹമാസ് എന്നിവരെല്ലാം ട്രംപിന്റെ പദ്ധതിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. തുര്‍ക്കി അടക്കമുള്ള രാഷ്ട്രങ്ങളും പദ്ധതിക്കെതിരെയുണ്ട്. ജറൂസലം ആസ്ഥാനമായുള്ള ഇസ്രയേല്‍ രാഷ്ട്രമാണ് ട്രംപ് വിഭാവനം ചെയ്യുന്നത്. നേരത്തെ, ഇസ്രയേലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഇക്കാര്യത്തില്‍ ട്രംപ് വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഒരു തരത്തിലും ജറൂസലം വിട്ടുതരില്ല എന്നാണ് ഫലസ്തീനികളുടെ നിലപാട്.

ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേശകനുമായ ജെറാദ് കുഷ്‌നറുടെ നേതൃത്വത്തില്‍ 2017 മുതലാണ് മേഖലയിലെ സമാധാനത്തിനായി ട്രംപ് പദ്ധതി ആവിഷ്‌കരിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കൊടുവില്‍ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക എന്നതാണ് കുഷ്‌നര്‍ മുമ്പോട്ടുവയ്ക്കുന്നത്.

പദ്ധതി പ്രകാരം കിഴക്കന്‍ ജറൂസലമിന്റെ പ്രാന്തപ്രദേശത്താണ് ഫലസ്തീന്റെ തലസ്ഥാനം ഉണ്ടാകുക. ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ നിലവില്‍ നടത്തി വരുന്ന അനധികൃത സെറ്റില്‍മെന്റും പദ്ധതി പ്രകാരം ഇല്ലാതാകും.

downloadഅതിനിടെ, ഫലസ്തീനികള്‍ക്കു മുമ്പില്‍ തുറന്നു കിട്ടിയ വലിയ അവസരം അവര്‍ കളഞ്ഞുകുളിക്കരുതെന്ന് ജെറാദ് കുഷ്‌നര്‍ പറഞ്ഞു. ‘ഫലസ്തീനികള്‍ക്ക് ഇത് വലിയ അവസരമാണ്. കഴിഞ്ഞ കാലത്ത് മുമ്പില്‍ വെച്ച എല്ലാ വാഗ്ദാനങ്ങളെയും ഇല്ലാതാക്കിയ ചരിത്രമാണ് ഫലസ്തീന്റേത്. ഫലസ്തീനികളുടെ നന്മയ്ക്ക് വേണ്ടി രാഷ്ട്രീയക്കാര്‍ അവര്‍ക്കു വേണ്ട നല്ല കാര്യങ്ങള്‍ ചെയ്യണം’ – അദ്ദേഹം പറഞ്ഞു.

പദ്ധതിയിലെ മാനദണ്ഡങ്ങള്‍ അവസാന വാക്കല്ല. അവര്‍ക്ക് എല്ലാകാര്യത്തിലും കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാം. വൈറ്റ് ഹൗസ് പുറത്തുവിട്ട രാഷ്ട്ര ഭൂപടം രണ്ടു-നാലു മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ രൂപം നല്‍കൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018-09-27T163550Z_1909116169_RC1BA0F7C830_RTRMADP_3_UN-ASSEMBLYട്രംപിന്‍റെ പദ്ധതി തികച്ചും പക്ഷപാതപരമാണെന്നാണ് പലസ്‍തീന്‍ പ്രതികരിച്ചത്. പലസ്‍തീന്‍ നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതിക്ക് രൂപംകൊടുത്തത്. ഇസ്രായേല്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന് യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച പദ്ധതി ഗൂഢാലോചനയാണെന്ന് പലസ്‍തീന്‍ പ്രസിഡന്‍റ് മഹ്‍മൂദ് അബ്ബാസ് ആരോപിച്ചു. ജറുസലേം ഇസ്രായേലിന്‍റെ അവിഭാജ്യ തലസ്ഥാനമാകുമെന്ന വ്യവസ്ഥയാണ് പലസ്‍തീനെ രോഷംകൊള്ളിക്കുന്നത്. ജറുസലേം വില്‍പനയ്ക്കുള്ളതല്ലെന്ന് ട്രംപും നെതന്യാഹുവും ഓര്‍ക്കണമെന്ന് മഹ്‍മൂദ് അബ്ബാസ് പറഞ്ഞു. ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോനയുടെ ഭാഗമായി പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്‍റെ സമാധാന പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ പലസ്‍തീന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ പ്രതിഷേധം ആളിക്കത്തി. വെസ്റ്റ് ബാങ്കിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കായി ആളുകള്‍ ഒത്തുകൂടി. പദ്ധതിക്കെതിരെ പോരാടണമെന്നും പലസ്‍‍തീനിയന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‍തു. വെസ്റ്റ് ബാങ്കിലെയും രാമള്ളയിലെയും തെരുവുകളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഗാസ മുമ്പില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ട്രംപിന്‍റെ ചിത്രം കത്തിച്ചുകൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. പലസ്‍തീന്‍ വില്‍പനയ്ക്കുള്ളതല്ല, അമേരിക്കയ്‍ക്ക് മരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം.

isra1സമാധാനത്തിനായുള്ള ഇസ്രായേലിന്‍റെ വലിയ ചുവടുവെപ്പെന്നാണ് ട്രംപ് പദ്ധതിയെ വിശേഷിപ്പിച്ചത്. ജറുസലേം ഇസ്രായേലിന്‍റെ തലസ്ഥാനായി തുടരുകയും കിഴക്കന്‍ ജറുസലേമില്‍ പലസ്‍തീന് തലസ്ഥാന നഗരം ഒരുക്കുകയും ചെയ്യണമെന്നാണ് പദ്ധതിയിലെ നിര്‍ദേശം. പലസ്‍തീന്‍റെ തലസ്ഥാനത്ത് അമേരിക്ക എമ്പസി തുറക്കും. ഒരു ഇസ്രായേലിയോ പലസ്‍‍തീനിയോ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടരുതെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്‍റെ കുടിയേറ്റം അതുപോലെ തുടരും. ഇസ്രായേലിന് അധികാരമുള്ള പ്രദേശത്തിന്‍റെ മാപ്പ് യുഎസ് തയ്യാറാക്കും. പലസ്‍തീന്‍ നിയന്ത്രിത മേഖലകളില്‍ നിന്ന് സൈന്യത്തെ യുഎസ് സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ട്രംപ് അംഗീകരിച്ചിട്ടില്ല.

ട്രംപും നെതന്യാഹുവും ചേര്‍ന്ന് നടത്തുന്ന കളിയാണ് സമാധാന പദ്ധതിയെന്നാണ് പലസ്‍തീന്‍ പറയുന്നത്. പലസ്‍തീനുമേല്‍ ഇസ്രായേലിന് പരമാധികാരം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് പലസ്‍തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇസ്‍തയ്യ പറഞ്ഞു. ട്രംപിന് ഇംപീച്ച്മെന്‍റില്‍ നിന്ന് നെതന്യാഹുവിന് അഴിമതി കേസില്‍ നിന്നും രക്ഷപ്പെടാനുള്ള കളികളുടെ ഭാഗമാണിതെന്നും പശ്ചിമേഷ്യയിലെ സമാധാനത്തിന് വേണ്ടിയുള്ളതല്ലെന്നും ഇസ്‍തയ്യ പറഞ്ഞു. പദ്ധതിക്കെതിരെ ഒരുമിച്ച് നീങ്ങാന്ഡ ഹമാസും ഫത്‍ഹും തീരുമാനിച്ചിട്ടുണ്ട്. ട്രംപിന്‍റെ പദ്ധതി തള്ളിക്കളയണമെന്ന് പലസ്‍തീന്‍ മന്ത്രിസഭ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ജനപിന്തുണ നേടാനുള്ള കപടനാടകമാണ് ട്രംപും നെതന്യാഹുവും നടത്തുന്നതെന്നാണ് പലസ്‍തീന്‍ നേതാക്കള്‍ ആരോപിക്കുന്നത്.

israയുഎസും ഇസ്രായേലും ചേര്‍ന്ന് അവതരിപ്പിച്ചത് സമാധാന പദ്ധതിയല്ലെന്നും പലസ്‍തീനെ കൂടുതല്‍ ശിക്ഷിക്കാനുള്ള പദ്ധതിയാണെന്നുമാണ് അറബ് രാജ്യങ്ങളുടെ പ്രതികരണം. നൂറ്റാണ്ടിന്‍റെ ചതിയാണിതെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പലസ്‍തീനിയന്‍ ഭൂമി ഇസ്രായേലിന് മുറിച്ചുനല്‍കാനുള്ള പദ്ധതി അംഗീകരിക്കില്ലെന്നും ഇസ്രായേലിന്‍റെ നീക്കം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേലികളും പലസ്‍തീനികളും പദ്ധതി ശ്രദ്ധയോടെ പഠിക്കണമെന്നും സ്വതന്ത്ര രാജ്യം വരുന്നതോടെ പലസ്‍തീനികളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നുമാണ് ഈജിപ്‍തിന്‍റെ പ്രതികരണം. യെമനിലെ ഹൂതികളും ലെബനനിലെ ഹിസ്‍ബുള്ളയും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരാനൊരുങ്ങി അറബ് ലീഗ്. അറബ് രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പലസ്‍തീന്‍ പ്രസിഡന്‍റ് മഹ്‍മൂദ് അബ്ബാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറബ് ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. ശനിയാഴ്‍ച കെയ്‍റോയിലാണ് യോഗം നടക്കുക. മഹ്‍മ‍ൂദ് അബ്ബാസും യോഗത്തിനെത്തുമെന്ന് അറബ് ലീഗ് ഡെപ്യൂട്ടി സെക്രട്ടരി ഹൊസ്സം സാകി പറഞ്ഞു. അറബ് ലീഗില്‍ ജോര്‍ദാനും ഈജിപ്‍തും മാത്രമാണ് ഇസ്രായേലുമായി ബന്ധമുള്ള രാജ്യങ്ങള്‍. തുര്‍ക്കിയുടെയു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും പിന്തുണ പലസ്‍തീനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment