നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി; നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

gfaകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് സാക്ഷി വിസ്താരം. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ആദ്യം. അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയുണ്ടാകില്ല.  നാല് ദിവസം കൊണ്ടാണ് നടിയുടെ വിസ്താരം പൂര്‍ത്തിയാക്കുക. അതിന് ശേഷം നിലവില്‍ സമന്‍സ് അയച്ചിട്ടുള്ള മറ്റ് 137 സാക്ഷികളെ വിസ്തരിക്കും. ഇതില്‍ മലയാള സിനിമയിലെ പ്രമുഖ നടീനടന്‍മാരും ഉള്‍പ്പെടും.

കേസിനാസ്പദമായ സംഭവം നടന്നിട്ട് മൂന്ന് വര്‍ഷം തികയാന്‍ പോകുന്ന അവസരത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന 2012ലാണ് തുടങ്ങിയതെന്ന്ും അതില്‍ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മറ്റ് പ്രതികള്‍ ചെയ്ത കുറ്റവും ഗൂഢാലോചനക്കുറ്റത്തിന് പുറമേ ദിലീപില്‍ ആരോപിക്കപ്പെടും. ചലച്ചിത്ര പ്രവര്‍ത്തകരുടേതടക്കം 32 ഓളം രഹസ്യ മൊഴികള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment