Flash News

കൊറോണ വൈറസ് ലോകമെങ്ങും പടരുന്നു; വിവിധ രാജ്യങ്ങളിലായി എണ്ണായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചൈനയില്‍ മരണസംഖ്യ 170

January 30, 2020

skynews-coronavirus-suspected-case_4903154കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7,711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്നലെ മാത്രം 38 പേർ മരിച്ചുവെന്നാണ് റിപ്പോ‍‌‌ർട്ട്. ആയിരം പേർക്ക് കൂടി പുതുതായി വൈറസ് ബാധ കണ്ടെത്തി. 124 പേര്‍ രോഗം മാറി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാകുമെന്നാണ് ആശങ്ക.

വുഹാനിലുള്ള നാല് പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവും രൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു. വുഹാനുൾപ്പെടെ 20 നഗരങ്ങളിൽ യാത്ര വിലക്ക് തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം ചൈനയിലെത്തും.

ചൈനയെ കൂടാതെ 20 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടിബറ്റിലാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോങ്കോങ്ങിലും ഫിൻലാൻഡിലും യുഎഇയിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാൻ ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ 3 പേർക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തി. അമേരിക്ക ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ വൈറസ് ബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനകൾ തുടരുകയാണ്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top